ചാരിറ്റിക്കായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു...

ചാരിറ്റി പ്രവര്‍ത്തനത്തിനായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ന്യൂസിലന്റിലെ മാസി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മൃഗങ്ങളോടൊപ്പമാണ് ഈ ട്രെയിനിങ് മൃഗ ഡോക്ടര്‍മാര്‍ നഗ്‌നരായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനായിരുന്നു ഫോട്ടോ ഷൂട്ട്. അമ്പതോളം വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കാളികളായത്. മൃഗങ്ങളേയും കര്‍ഷകരേയും സംരക്ഷിക്കുന്നതിനായാണ് പണം വിനയോഗിക്കുക. മാസി യുണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വെറ്റിനറി വിഭാഗത്തിന്റെ ഒരു ഘടകമായി ഈ ഫോട്ടോഷൂട്ട് മാറിക്കഴിഞ്ഞു.
വളര്‍ത്തു മൃഗങ്ങളേയും കാര്‍ഷിക ഉപകരണങ്ങളും ഉപയോഗിച്ചാണ് ചിത്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അവശ്യം മറക്കേണ്ട ഭാഗങ്ങള്‍ മറച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളിലും ഈ ഫോട്ടോഷൂട്ട് തുടരും. കലണ്ടര്‍ ഇവരുടെ വെബ്‌സൈറ്റിലൂടെ പുറത്തിറക്കി കഴിഞ്ഞു.


https://www.facebook.com/Malayalivartha























