ഫേസ്ബുക്ക് നിയന്ത്രങ്ങൾ ഇനി എളുപ്പത്തിൽ; സുരക്ഷാവീഴ്ച്ചകൾ പരിഹരിച്ച് ഫേസ്ബുക്ക് നവീകരിക്കുന്നു

കോടിക്കണക്കിന് യൂസര്‍മാര്‍ നേരിട്ട സുരക്ഷാവീഴ്ച്ച പരിഹരിക്കാനായി ഫേസ്ബുക്ക് അവരുടെ ആപ്ലിക്കേഷന്‍ നവീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.
കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കുപിന്നാലെയാണ് നടപടിയെങ്കിലും യൂറോപ്യന്‍ യൂണിയന്റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനി വിശദീകരിക്കുന്നത്.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് എങ്ങനെ ഉപയോഗിക്കുന്നുവെന്നും അവര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ വരുത്താമെന്നും മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതിനാൽ ഉപയോക്താക്കള്‍ക്ക് കടന്നു ചെല്ലാന്‍ എളുപ്പമാകുന്ന തരത്തില്‍ സെറ്റിങ്‌സ് മെനു പൂര്‍ണ്ണമായും റീഡിസൈന്‍ ചെയ്യുമെന്ന് ഫേസ്ബുക്ക് ഉറപ്പുനല്‍കുന്നു. 20 ഓളം സ്‌ക്രീനുകളിലായി വ്യാപിച്ചു കിടക്കുന്ന മെനു പുതിയ അപ്‌ഡേഷനിലൂടെ ഒരുമിച്ച് കൊണ്ടുവരും.
അതോടൊപ്പം കാലപ്പഴക്കം ചെന്ന സെറ്റിങ്‌സുകള്‍ നീക്കം ചെയ്യുകയും ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ടുള്ള സെറ്റിങ്‌സുകള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കുകയും ചെയ്യും.
ആപ്ലിക്കേഷനുകള്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് ചെറുക്കാന്‍ ഉപയോക്താക്കള്‍ക്ക് പ്രൈവസി സെറ്റിങ്‌സില്‍ കൂടുതല്‍ നിയന്ത്രണം നല്‍കും. ഇതിനായി പുതിയ 'പ്രൈവസി ഷോര്‍ട്കട്‌സ്' മെനു അവതരിപ്പിക്കുമെന്നും ചീഫ് പ്രൈവസി ഓഫീസറായ എറിന്‍ ഈഗന്‍ പറഞ്ഞു.
ആക്‌സസ് യുവര്‍ ഇന്‍ഫര്‍മേഷന്‍ ടാബ്' എന്ന പുതിയ ഓപ്ഷന്‍ വഴി പോസ്റ്റുകള്‍, പ്രതികരണങ്ങള്‍, കമന്റുകള്‍ എന്നിവ സുരക്ഷിതമായി നിയന്ത്രിക്കാം. ഉപയോക്താക്കളുടെ ടൈംലൈനില്‍ നിന്നും എന്തും എളുപ്പം നീക്കം ചെയ്യാനും ഈ ടാബ് മുഖേന സാധിക്കും.
പരസ്യങ്ങളുടെ വരവ് നിയന്ത്രിക്കല്‍, ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍, സ്വകാര്യ വിവരങ്ങള്‍ ആരുമായി പങ്കുവെക്കാം എന്നതിലുള്ള നിയന്ത്രണം, തുടങ്ങിയ സുരക്ഷകളും ഫേസ്ബുക്ക് ഒരുക്കും.
അതോടൊപ്പം തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കപ്പെടുന്ന ഡാറ്റകള്‍ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് അടുത്തത്. ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ടൈംലൈന്‍ പോസ്റ്റുകള്‍ തുടങ്ങിയവയുടെ സുരക്ഷിതമായ കോപി ഡൗണ്‍ലോഡ് ചെയ്യുന്നതിനും അത് മറ്റ് സേവനങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള സെറ്റിങ്‌സ് അപ്‌ഡേഷനിലൂടെ കൊണ്ടുവരും.
https://www.facebook.com/Malayalivartha























