Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സൈബർ അന്തം കമ്മികളേ, ഒരു ജനാധിപത്യത്തിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ നിർണ്ണായക സമയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ഉദ്ദേശ്യശുദ്ധിയോടെയായിരിക്കും എന്ന് അനുമാനിക്കുക ; ട്രോളുകൾക്ക് മറുപടിയുമായി വിടി ബല്‍റാം

30 AUGUST 2018 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

കള്ളപണം പിടിക്കാനെന്ന പേരില്‍ അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്ക് വാർഷിക റിപ്പോർട്ട് പുറത്തുവന്നതോടെ നോട്ട് നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രധാന ചർച്ചകൾ. നോട്ട് നിരോധനത്തെ പിന്തുണച്ച രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരിക രcഗത്തെ പ്രമുഖരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ചര്‍ച്ചകളുടെ വീഡിയോയും സോഷ്യല്‍മീഡിയിയില്‍ വീണ്ടും ഉയർന്നു വരുന്നുണ്ട്. നോട്ട് നിരോധനത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ച കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും വീണ്ടും ചർച്ചക്ക് വഴിവച്ചിരുന്നു. എന്നാൽ ഇതിനെതിരെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വിടി ബല്‍റാം. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ബൽറാം പ്രതികരിച്ചത്.

ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;

നോട്ട് നിരോധനത്തേക്കുറിച്ചുള്ള എന്റെ ആദ്യ പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ടുകളിട്ടാണ് ഇപ്പോൾ സൈബർ സഖാക്കളുടെ പതിവ് തെറിവിളി അരങ്ങ് തകർക്കുന്നത്. നോട്ട്‌ നിരോധന പ്രഖ്യാപനം വന്ന ആദ്യ മണിക്കൂറുകളിലെ പ്രതികരണമായിരുന്നു എന്റേത്‌. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.ഗീതാ ഗോപിനാഥ് അടക്കമുള്ള ഒരുപാട് വിദഗ്ദർ ആദ്യ ദിവസങ്ങളിൽ നിരോധനത്തെ സ്വാഗതം ചെയ്തവരാണ്.

എന്നാൽ പിറ്റേ ദിവസം, അതായത് നവംബർ 9 ന്, കേരള നിയമസഭയിൽ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ചട്ടം 300 അനുസരിച്ച് അവതരിപ്പിച്ച പ്രമേയത്തിന്റെ ആദ്യ ഭാഗമാണിത്‌. നോട്ട്‌ നിരോധനത്തെ തുടക്കം മുതൽ എതിർത്ത വ്യക്‌തിയായിട്ടാണ്‌ ഡോ. തോമസ്‌ ഐസക്ക്‌ ഗണിക്കപ്പെടുന്നത്‌. ചാനൽ ബൈറ്റുകളിൽ അദ്ദേഹം നോട്ട് നിരോധനത്തെ എതിർത്തിരുന്നതായി ഞാനും കണ്ടിരുന്നു. എന്നാൽ അദ്ദേഹം പോലും ആലോചിച്ച് എഴുതിത്തയ്യാറാക്കി സംസ്ഥാന സർക്കാരിന് വേണ്ടി നിയമസഭയിൽ അവതരിപ്പിച്ച ഈ പ്രസ്താവനയിൽ പറയുന്നത്‌ നോട്ട്‌ നിരോധനം കള്ളനോട്ട്‌ നിർമ്മാർജ്ജനം ചെയ്യും (നിർമ്മാർജ്ജനം എന്നു വച്ചാൽ പൂർണ്ണമായി ഇല്ലാതാക്കും എന്നർത്ഥം) എന്നും കള്ളപ്പണത്തിന്റെ കാര്യത്തിൽ ഭാഗിക നേട്ടം ഉണ്ടാക്കുമെന്നുമാണ്‌. നടപ്പാക്കലിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനേക്കുറിച്ചാണ്‌ തുടർന്ന് ധനമന്ത്രി പറയുന്നത്‌.

തോമസ് ഐസക് പ്രവചിച്ചത് പോലെ നോട്ട് നിരോധനം ഇന്ത്യയിലെ കള്ളനോട്ട് ഇല്ലാതാക്കിയോ? കള്ളപ്പണത്തിന്റെ കാര്യത്തിൽ ഐസക് പറഞ്ഞ ചെറിയ ഒരളവെങ്കിലും നേട്ടം ഉണ്ടായോ? ഇല്ലല്ലോ? ധനകാര്യ വിദഗ്ദനും ധനമന്ത്രി എന്ന നിലയിൽ നിരവധി ആധികാരിക രേഖകളുടെ ആക്സസുമുള്ള ഡോ. തോമസ്‌ ഐസക്കിനുപോലും ആദ്യ അഭിപ്രായം ഇങ്ങനെയായിരുന്നു എങ്കിൽ ഈവക വിഷയങ്ങളിൽ കേവലധാരണ മാത്രമുള്ള എന്നേപ്പോലൊരാളുടെ പ്രാഥമിക പ്രതികരണം തെറ്റിപ്പോയതിൽ അത്ഭുതമുണ്ടോ? മൂന്നാമത്തെ ദിവസം എന്റെ ആദ്യ നിലപാട് തിരുത്തി ഞാനിട്ട പോസ്റ്റ് ഇവരെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. രാഷ്ട്രീയ സൗകര്യത്തിനായി കണ്ണടച്ച് ഇരുട്ടാക്കുന്നു.

സൈബർ അന്തം കമ്മികളേ, ഒരു ജനാധിപത്യത്തിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ നിർണ്ണായക സമയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ഉദ്ദേശ്യശുദ്ധിയോടെയായിരിക്കും എന്ന് അനുമാനിക്കുക, ആ നിലയിൽ അതിനെ പിന്തുണക്കുക എന്നതാണ് പൗരന്മാർ സാധാരണ ഗതിയിൽ ചെയ്യുക. ആദ്യ അനുമാനങ്ങൾ തെറ്റെന്ന് ബോധ്യപ്പെട്ടാൽ ദുരഭിമാനം കൂടാതെ തിരുത്തുക എന്നതും പൗരന്റെ ഉത്തരവാദിത്തമാണ്. ഈ പ്രളയദുരന്തകാലത്ത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് നൽകുന്ന പിന്തുണയും ആ നിലക്കുള്ളതാണ്. 374 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ഒരു അഴിമതി കേസിൽ പ്രതിപ്പട്ടികയിലുണ്ടായിട്ടും വിചാരണ നേരിടാതെ ഒഴിവായിപ്പോന്ന, വീണ്ടും പ്രതിചേർക്കണമെന്ന അപേക്ഷ ഇപ്പോഴും കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് പൊതുജനങ്ങളിൽ നിന്ന് ഒരു മാസത്തെ വരുമാനം സംഭാവന ചോദിക്കുന്നതെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാത്തത് കൊണ്ടല്ല, ഈ സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നത് ഉചിതമല്ല എന്ന് കരുതിത്തന്നെയാണ് എല്ലാം മറന്ന് ഈ നാട്ടിലെ ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുന്നത്. നാളെ മറിച്ച് ചിന്തിക്കേണ്ട സാഹചര്യമുണ്ടായാൽ അതിന്ന് ഇതേ ജനങ്ങൾക്ക് ഒരു മടിയും ഉണ്ടാകില്ല എന്ന് മറക്കരുത്.

അതു കൊണ്ട് അന്തം കമ്മികളേ പ്ലീസ്, ഒരുപാട് ഓവറാക്കി വെറുപ്പിക്കരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (16 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (34 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (45 minutes ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (59 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (1 hour ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 hours ago)

Malayali Vartha Recommends