Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

പെരിങ്ങൽക്കുത്ത് ഡാം തുറന്നു വിടുന്നുണ്ട് ചാലകുടിക്കാർ ജാഗ്രത പാലിക്കണമെന്ന് ഫ്ബി പോസ്റ്റിട്ട ആൻസൻ... ; ആ ആൻസനാണ് പതിനാറിലെ ദുരന്ത രാത്രിയിൽ വെഞ്ചിരിപ്പിന് കാത്തു കിടന്നിരുന്ന തന്റെ പുതിയ സ്വപ്ന ഗൃഹത്തിന് തൊട്ടടുത്ത് പഴയ തറവാട്ടു വീട്ടിൽ വൃദ്ധയായ അമ്മയുടെ കൈ പിടിച്ച്‌ മരണത്തിലേക്ക് ഒഴുകി പോയത് ; എഴുത്തുകാരി ലിപി ജസ്റ്റിന്റെ ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു

30 AUGUST 2018 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

അപ്രതീക്ഷിതമായി കേരളത്തിലേക്ക് കടന്നുവന്ന പ്രളയം തകർത്തെറിഞ്ഞത് നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഒരുപുരുഷായുസ് കൊണ്ട് പടുത്തുയർത്തിയ പല സ്വപ്നങ്ങളും പ്രളയത്തിനൊപ്പം തകർന്നുപോയി. ചാലക്കുടിയിൽ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനു മുൻപ് തന്നെ പ്രളയത്തെ തുടർന്ന് വീട് തകർന്നു വീണ് മകനും അമ്മയും മരിച്ച വാർത്ത കേരളം കരൾ നുറുങ്ങുന്ന വേദനയോടാണ് കേട്ടത്. 

ജോജോ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന ആൻസനെ അനുസ്മരിച്ചു കൊണ്ട് എഴുത്തുകാരി കൂടിയായ ലിപി ജസ്റ്റിൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഏറെ വൈറൽ ആകുകയാണ്.

എന്നു ചെന്നാലും ഇടതു കയ്യിലെ മൊബൈൽ ഇടതു ചെവിയിലേക്ക് വെച്ച് സപ്ലെയേഴ്സിനോടും, വലതു കയ്യും വലതു ചെവിയും കണ്ണും ഉപയോഗിച്ച് കസ്സ്റ്റമേഴ്സിനോടും, ഒരേ സമയത്ത് സംസാരിക്കുന്ന ആൻസനെ ഞാൻ അത്ഭുതപൂർവ്വം നോക്കി നിന്നിട്ടുണ്ട് എന്ന് ലിപി ഓർക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;

സ്വപ്ന ഭവനത്തിലേക്ക് പ്രവേശിക്കാതെ സ്വർഗീയ ഭവനത്തിലേക്ക് പ്രവേശിച്ച ആൻസൻ....

ആൻസനെക്കുറിച്ച്‌ ഇന്നലെ വരെ അധികമൊന്നും എനിക്കറിയില്ലായിരുന്നു.
ചാലക്കുടിയിലെ ജോജോ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു... കോട്ടാറ്റ് അതിർത്തിയിൽ മൂഞ്ഞേലി ഇടവക അംഗമായ ആൻസൻ. എപ്പോൾ ചെന്നാലും ഏറെ തിരക്കുള്ള ജോജോ പ്ലാസ്റ്റിക്ക് സ്ഥാപനവുമായി ഒരഞ്ചു വർഷത്തെ പരിചയം മാത്രമാണ് എനിക്കുണ്ടായിരുന്നത്.
ഏതൊരാളുടെ വീടിനും, കടക്കും,ഓഫീസിനുമൊക്കെ ആവശ്യമായ A-Z സാധന സാമഗ്രഹികൾ തുച്ഛമായ വിലക്ക് കിട്ടി കൊണ്ടിരുന്ന ഒരു കട. ചാലക്കുടിയിൽ വരുന്ന ഏതൊരു മനുഷ്യനും ഒരിക്കലെങ്കിലും ആ കടയിൽ കയറാതെ പോയിട്ടുണ്ടാവുകയില്ല. അനേകായിരം ജനങ്ങളുടെ അത്താണിയായിരുന്നു ജോജോ പ്ളാസ്റ്റിക്.അതിനു പുറമെ ഒട്ടേറെപേർക്ക് ജോലി കൊടുത്തിരുന്ന ഒരു സ്ഥാപനവും.

എന്നു ചെന്നാലും ഇടതു കയ്യിലെ മൊബൈൽ ഇടതു ചെവിയിലേക്ക് വെച്ച് സപ്ലെയേഴ്സിനോടും, വലതു കയ്യും വലതു ചെവിയും കണ്ണും ഉപയോഗിച്ച് കസ്സ്റ്റമേഴ്സിനോടും, ഒരേ സമയത്ത് സംസാരിക്കുന്ന
ആൻസനെ ഞാൻ അത്ഭുതപൂർവ്വം നോക്കി നിന്നിട്ടുണ്ട്. ഒരാളെയും കാത്തു നിർത്തി മുഷിപ്പിക്കുന്ന സ്വഭാവം തീരെയില്ല.എല്ലാവരുടെ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയും ശക്തമായ നടപടിയും ആൻസനിൽ നിന്നും എന്നും എല്ലാവർക്കും കിട്ടിയിരുന്നു.

അങ്ങനെയുള്ള ആൻസനെയാണ് ഈ പ്രളയം തട്ടിയെടുത്തത്. ആഗസ്റ്റ് പതിനഞ്ചിന്‌ സ്വാതന്ത്ര ദിനത്തിൽ ചുറ്റുമുള്ളവർക്ക് വേണ്ടി മധുര പലഹാരങ്ങൾ വിതരണം ചെയ്തിരുന്ന ആൻസൻ...പെരിങ്ങൽക്കുത്ത് ഡാം തുറന്നു വിടുന്നുണ്ട് ചാലകുടിക്കാർ ജാഗ്രത പാലിക്കണമെന്ന് ഫ്ബി പോസ്റ്റിട്ട ആൻസൻ...
ആ ആൻസനാണ് പതിനാറിലെ ദുരന്ത രാത്രിയിൽ വെഞ്ചിരിപ്പിന് കാത്തു കിടന്നിരുന്ന തന്റെ പുതിയ സ്വപ്ന ഗൃഹത്തിന് തൊട്ടടുത്ത് പഴയ തറവാട്ടു വീട്ടിൽ വൃദ്ധയായ അമ്മയുടെ കൈ പിടിച്ച്‌ മരണത്തിലേക്ക് ഒഴുകി പോയത്!.

ആൻസനും അമ്മയും തറവാട് വീട് കുതിർന്നു വീണ് മരണപെട്ടു എന്ന വാർത്ത ചാലക്കുടി ദേശത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. മരണവാർത്ത കേട്ട് ഞെട്ടിയവരുടെ ഹൃദയം പൊട്ടിയത്
ആൻസൻ സ്വപ്നം കണ്ടിരുന്ന... പുതിയ ജീവിതത്തിന്റെ തൊട്ട് അടുത്ത് എത്തിയിട്ട്കൂടി അതിലേക്കൊന്നു പ്രവേശിക്കാൻ പോലും സാധിക്കാതെ പോയ ആൻസന്റെ വിധിയെ ഓർത്തിട്ടായിരുന്നു!.
തന്റെ ആയുസ്സിന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ പുതിയ വീടിന്റെ വെഞ്ചിരിപ്പിന് ശേഷം ഒരു വിവാഹ ജീവിതവും ആൻസൻ സ്വപ്നം കണ്ടിരുന്നു എന്നു പറഞ്ഞു കേൾക്കുന്നു.

ആൻസന്റെ മരണവാർത്ത കേട്ട് വിശ്വസിക്കാനാകാതെ ആ വിധിയെക്കുറിച്ച്‌ പതം പറഞ്ഞു നടന്നിരുന്ന എന്റെ കണ്ണുകൾ തുറപ്പിച്ചത് എന്റെ മകൾ ആയിരുന്നു. അവൾ ചോദിച്ചു..."ഈ അമ്മയെന്തുന്നാ ആളുടെ വിധിയെ പറ്റി ഓരോന്നു പറഞ്ഞു നടക്കുന്നെ... ഒരാൾ വിവാഹം കഴിച്ചോ വീട് പണിതോ എന്നൊന്നും അല്ല നമ്മൾ നോക്കേണ്ടത്. അയാൾ എത്ര ജന ഹൃദയങ്ങളിൽ ജീവിക്കുന്നു എന്നു മാത്രമാണ് നമ്മൾ നോക്കേണ്ടത്."
അതെ...എത്ര ശെരി!!

ഒരാളുടെ ജീവിത വിജയം നിശ്ചയിക്കേണ്ടത് അയാൾ നേടിയ സമ്പത്തിന്റെയോ, കോടികൾ മുടക്കി പണിതുയർത്തിയ വീടിന്റെയോ, വിജയിപ്പിച്ച സംരഭത്തിന്റെയോ സ്ഥിതി നോക്കിയല്ല...
ഒരു മനുഷ്യന്റെ വിജയം അളക്കേണ്ടത് അയാൾ നേടിയ ഹൃദയങ്ങൾ നോക്കിയാണ്.
ആ ഹൃദയങ്ങളിൽ അയാൾക്കുള്ള സ്ഥാനം നോക്കിയാണ്!!.

അങ്ങനെ നോക്കുമ്പോൾ ആൻസന്റെ മരണം അദ്ദേഹത്തിന്റെ വിജയം തന്നെയാണ്.ഒരുപാട് ജന ഹൃദയങ്ങളെ തന്റെ വ്യക്തിത്വം കൊണ്ട് മാത്രം കീഴ്‌പെടുത്തിയ വിജയം! ആ വിജയത്തിന്റെ ഒരു ഉദാഹരണം ആണല്ലോ ആയിരകണക്കിന് കസ്റ്റമേഴ്സിൽ ഒരാൾ മാത്രമായ... അയൽ ദേശത്ത് താമസിക്കുന്ന എന്നെ പോലെ ഉള്ളവരുടെ ഹൃദയങ്ങളിൽ പോലും ആൻസൻ നിറഞ്ഞു നിൽക്കുന്നത്. കൂടപ്പിറപ്പുകൾക്കും കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കുന്ന സഹ പ്രവർത്തകർക്കും നാട്ടുകാർക്കും ആൻസന്റെ മരണത്തിലുള്ള അനുശോചനങ്ങൾ അറിയിക്കുന്നു.

പെറ്റമ്മയെ മരണത്തിൽ പോലും ഒറ്റക്ക് ആക്കാത്ത ആൻസന് നാടിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (16 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (34 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (45 minutes ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (59 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (1 hour ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 hours ago)

Malayali Vartha Recommends