Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ബിഷപ്പ് ഫ്രാങ്കോ പറഞ്ഞത് കള്ളമെന്നതിന് തെളിവുകള്‍; ആദ്യം പീഡനത്തിന് ഇരയായി എന്ന് പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിനു തെളിവും മൊഴിയും; ഷോബി ജോര്‍ജിന് ജലന്ധറില്‍ ഉന്നതരുമായി അടുത്തബന്ധം

30 AUGUST 2018 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തില്‍. ബിഷപ്പ് പോലീസിനു നല്‍കിയ മൊഴിയില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തല്‍. കുറവിലങ്ങാട്ടെ മഠത്തില്‍ കന്യാസ്ത്രീ ആദ്യം പീഡനത്തിന് ഇരയായി എന്ന് പരാതിയില്‍ പറയുന്ന 2014 മേയ് അഞ്ചിന് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്റെ മൊഴി പച്ചക്കള്ളം. ബിഷപ്പ് അന്ന് കുറവിലങ്ങാട് മഠത്തില്‍ തന്നെയാണ് താമസിച്ചതെന്ന് അവിടെ നിന്നും പിടിച്ചെടുത്ത രേഖകളില്‍ വ്യക്തം. 

അന്നേദിവസം തൊടുപുഴയ്ക്ക് സമീപമുള്ള ഒരു മഠത്തിലാണ് താമസിച്ചതെന്നാണ് ഓഗസ്റ്റ് 13ന് ജലന്ധറില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ബിഷപ്പ് മൊഴി നല്‍കിയത്. ഇതിനുള്ള കൃത്രിമ രേഖകളും ബിഷപ്പ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് തൊടുപുഴയിലെ മഠത്തിലെ മദറിനെ ചോദ്യം ചെയ്തിരുന്നു. ആദ്യമൊക്കെ ബിഷപ്പിനെ അനുകൂലിച്ച് നിലപാട് എടുത്ത മദര്‍ പോലീസിന്റെ ചോദ്യംചെയ്യലിന്റെ മട്ടുമാറിയതോടെ ഉള്ളസത്യം തുറന്നുപറഞ്ഞു. ബിഷപ്പ് അന്നേ ദിവസം തൊടുപുഴയില്‍ എത്തിയിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞിട്ടാണ് മറിച്ചുള്ള മൊഴി നല്‍കിയതെന്നും ഇവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

മാത്രമല്ല, തൊടുപുഴയിലെ മഠത്തിലെ സന്ദര്‍ശക ഡയറിയില്‍ അന്നേ ദിവസം ബിഷപ്പ് അവിടെ എത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. ഈ ഡയറി പോലീസ് പിടിച്ചെടുത്തു. കൂടാതെ, അന്നേ ദിവസം ബിഷപ്പിനെ കുറവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയി വിട്ടതായി അദ്ദേഹത്തിന്റെ െ്രെഡവര്‍ നാസറും നേരത്തെ മൊഴി നല്‍കിയിരുന്നു. 

മൊഴികളിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യുന്നതും പോലീസിന്റെ പരിഗണനയിലുണ്ട്. അടുത്ത ദിവസം മധ്യമേഖല ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകയോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. തുടര്‍ നടപടി അന്വേഷണ സംഘം ആലോചിച്ചുവരികയാണ്. 

അതേസമയം, ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഫാ.ജെയിംസ് എര്‍ത്തയില്‍ സി.എം.ഐ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചത് കോതമംഗലം സ്വദേശി ഷോബി ജോര്‍ജ് ആണെന്ന് പോലീസിന് വ്യക്തമായി. മുന്‍പ് കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന ഷോബിക്ക് ഫാ.ജെയിംസ് എര്‍ത്തയിലുമായി അടുത്ത ബന്ധമുണ്ട്. കലാഭവന്‍ വിട്ട ഷോബി ഇപ്പോള്‍ കോതമംഗലത്ത് കലാഗ്രാം എന്ന കലാസാംസ്‌കാരിക സ്ഥാപനം നടത്തുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപരിപാടി അവതരിപ്പിക്കുന്ന ഈ സ്ഥാപനം മിക്കപ്പോഴും ജലന്ധര്‍ രൂപതയിലും പരിപാടികള്‍ നടത്താറുണ്ട്. ജലന്ധര്‍ രൂപതയില്‍ നിന്നും സഹായമെത്തിക്കാമെന്ന് ഷോബി ഉറപ്പ് നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകള്‍ക്ക് 10 ഏക്കറും മഠവും വാഗ്ദാനം ചെയ്തതെന്നുമാണ് ഫാ.എര്‍ത്തയില്‍ മൊഴി നല്‍കിയത്. ഷോബിയെ വൈകാതെ പോലീസ് ചോദ്യം ചെയ്യും. 

ജലന്ധറില്‍ ബിഷപ്പിന്റെ വലംകൈ ആയി പ്രവര്‍ത്തിക്കുന്ന ഫാ.ജോണ്‍ ഇടപ്പിള്ളി സി.എം.ഐയുമായും ഷോബിക്കും ഫാ.എര്‍ത്തയിലിനും അടുത്തബന്ധമുണ്ടെന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷം ജലന്ധറില്‍ കലാഗ്രാം നടത്തിയ ഒരു പരിപാടിയില്‍ നാട്ടില്‍ എത്തുകാര്യമുണ്ടെങ്കിലും നടത്തിത്തരാന്‍ എര്‍ത്തയിലില്‍ അച്ചനുണ്ടെന്ന് ഫാ.ജോണ്‍ ഇടപ്പിള്ളി പരസ്യമായി പറഞ്ഞതായും വിവരമുണ്ട്. തൃശൂരില്‍ സി.എം.ഐ സഭയുടെ സാംസ്‌കാരിക സ്ഥാപനത്തിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചിട്ടുള്ള ഫാ.ജോണ്‍ ഇടപ്പിള്ളി ജലന്ധറിലും വലിയൊരു സാംസ്‌കാരിക നിലയം നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനായി അമൃത്സറില്‍ 50 ഏക്കര്‍ ഭൂമിയില്‍ 500 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കുന്നതിനിടെയാണ് ബിഷപ്പ് വിവാദത്തില്‍പെടുന്നത്. 

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചാണ് ഫാ.എര്‍ത്തയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ജലന്ധര്‍ രൂപത അറിയാതെയാണ് ഫാ.എര്‍ത്തയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നും രൂപത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമുള്ള നിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. ഫാ.എര്‍ത്തയിലിന്റെ ഇടപെടലില്‍ ജലന്ധര്‍ രൂപതയ്ക്കും ബിഷപ്പിനുമുണ്ടായ മാനോവിഷമത്തില്‍ ഖേദംപ്രകടിപ്പിച്ച് സി.എം.ഐ സഭയും പത്രക്കുറിപ്പിറക്കി. എന്നാല്‍ ഇതെല്ലാം ഇവരുടെ ഒത്തുകളിയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് എര്‍ത്തയിലിന്റെ മൊഴി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (17 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (35 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (46 minutes ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (1 hour ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 hours ago)

Malayali Vartha Recommends