ബിഷപ്പിനെ പിടിച്ച് ഫാബ്രിക്കേറ്റ് ചെയ്ത് കള്ളക്കേസ് ചുമത്തി; കത്തോലിക്കാ സഭയെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് പി.സി.ജോര്‍ജ്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും പരാതിക്കാരിയായ കന്യാസ്ത്രീയെ ഇടിച്ച് താഴ്ത്തിയും പി.സി.ജോര്‍ജ് എംഎല്‍എ വീണ്ടും രംഗത്തെത്തി. ബിഷപ്പിനെതിരെ ചുമത്തിയത് കള്ളക്കേസാണ്. പാവത്താന്‍ പൊട്ടന്‍ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കന്‍. അയാളെ പിടിച്ച് ഫാബ്രിക്കേറ്റ് ചെയ്ത് കള്ളക്കേസുണ്ടാക്കിയതാണ്. പരാതിക്കാരിയുടെ സ്വഭാവശുദ്ധിയില്‍ സംശയമുണ്ട്. കത്തോലിക്ക സഭയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നാണ് തന്റെ വിശ്വാസമെന്നും പി.സി.ജോര്‍ജ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോര്‍ജ് നേരത്തെ കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലാണ് ആരോപിച്ചിരുന്നു. പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി.ജോര്‍ജ് പറഞ്ഞു.
ചിത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.
https://www.facebook.com/Malayalivartha

























