ആശുപത്രി പരിസരത്തും കൂകി വിളിച്ച് ജനങ്ങൾ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആശുപത്രി വിട്ടു... കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലന്ന് ഡോക്ടർമാർ; ഹൃദയാഘാത സാധ്യത കണ്ടത്താനായില്ല; ബിഷപ്പിനെ കോട്ടയം പോലീസ് ക്ലബ്ബിൽ എത്തിച്ചു; പന്ത്രണ്ട് മണിയോടെ പാലാ കോടതിയിൽ ഹാജരാക്കും

ബിഷപ്പിനെ ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിൽ നിന്നും ബിഷപ്പിനെ കോട്ടയം പോലീസ് ക്ലബ്ബിൽ എത്തിച്ചു. ബിഷപ്പിനെ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലന്ന് ഡോക്ടർമാർ. ഇന്നലെ രാത്രി പത്ത് മണിയോടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രക്തസമ്മർദം 200 രേഖപ്പെടുത്തുകയും ഇ.സി.ജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
എന്നാൽ രണ്ടാംഘട്ട പരിശോധനയ്ക്ക് ശേഷം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. പന്ത്രണ്ട് മണിയോടെ ബിഷപ്പിനെ പാലാ കോടതിയിൽ ഹാജരാക്കും. ആശുപത്രി പരിസരത്ത് ബിഷപ്പിനെ കൂകി വിളിച്ച് ജനങ്ങൾ.
https://www.facebook.com/Malayalivartha
























