Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

നരേന്ദ്രമോദി രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്വേച്ഛാധിപത്യ ശൈലി, ഹിന്ദുത്വ-കമ്മ്യൂണിസ്റ്റ് ശക്തികളുടെ പരാജയത്തിനായി രണ്ടാം സ്വാതന്ത്ര്യസമരത്തിനിറങ്ങണം, പുതിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയംവ്യക്തമാക്കുന്നു

27 SEPTEMBER 2018 06:27 PM IST
മലയാളി വാര്‍ത്ത

രാജ്യംകണ്ട ഏറ്റവും വലിയ ഫാസിസ്റ്റായ നരേന്ദ്രമോദിയും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരും ഭരണഘടന തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫാസിസം ഭീകരമായി ഇന്ത്യന്‍ സമൂഹത്തെ അസ്വസ്ഥമാക്കുകയാണ്. സമസ്തമേഖലയിലും ഇന്ത്യ തകര്‍ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഇന്ദിരാഭവനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ, മതേര ശക്തികളിലുണ്ടായ ഭിന്നിപ്പ് മുതലെടുത്താണ് 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയത്. രാജ്യം സാമ്പത്തികമായി തകര്‍ന്നു, തൊഴിലില്ലായ്മ രൂക്ഷമായി, കാര്‍ഷികമേഖല തകര്‍ന്നു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. അതിനാല്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം, മോദിയെ പുറത്താക്കണം. അതിനുള്ള പ്രവര്‍ത്തനം ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ് - മുല്ലപ്പള്ളി വ്യക്തമാക്കി.

മുന്‍ പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞപോലെ സമീപകാലത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. അതുകൊണ്ട് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. അതിന് കോണ്‍ഗ്രസിന് കഴിയും. മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികം കൊണ്ടാടുന്ന സമയമാണിത്. അതിനാല്‍ ഫാസിസത്തിനെതിരെ മതനിരപേക്ഷതയും ബഹുസ്വരതയും ഇയര്‍ത്തി യുദ്ധം നടത്താനും അഴിമതിക്കെതിരെ പോരാടാനും കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തെഴുന്നേറ്റു. 1976ല്‍ ദേശീയതലത്തിലും കേരളത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ തിരിച്ചുവരില്ലെന്ന് പലരും പറഞ്ഞു. എന്നാല്‍ നമ്മള്‍ തിരിച്ചുവന്നു. അത് വീണ്ടും ആവര്‍ത്തിക്കും. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയൊരു തലമുറമാറ്റമാണ് പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

വരുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാധാന്യം നല്‍കുമെന്നും മുല്ലപ്പള്ളി വ്യ്ക്തമാക്കി. ദളിത്, പിന്നാക്ക, ന്യൂനപക്ഷങ്ങളാണ് പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നത്. അവരുടെ ഉന്നമനത്തിനായും പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിനോട് അന്ധമായവിരോധം പുലര്‍ത്തിയിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്, കേരളത്തിലത് സി.പി.എമ്മാണ്. കോണ്‍ഗ്രസിനെ ആറടി മണ്ണില്‍ കുഴിച്ച് മൂടണമെന്ന് മുദ്രാവാക്യം വിളിച്ചവരാണവര്‍. ബി.ജെ.പി കോണ്‍ഗ്രസ് മുക്തഭാരതം ആവശ്യപ്പെടുമ്പോള്‍ അതേ വഴിയാണ് സി.പി.എമ്മും പിന്തുടരുന്നത്. അതിനാല്‍ ഹിന്ദുത്വ- കമ്മ്യൂണിസ്റ്റ് ശക്തികളുടെ പരാജയം അനിവാര്യമാണ്. അതൊരു രണ്ടാം സ്വാതന്ത്ര്യസമരമായി കണ്ട് പോരാടണമെന്നും കെ.പി.സി.സി പ്രസിഡന്റ് ആഹ്വാനം ചെയ്തു. 

മോദിക്ക് ഫാസിസ്റ്റ് സമീപനമാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വേച്ഛാധിപത്യ ശൈലിയാണ്. റോബര്‍ട്ട് ഫോസ്റ്റര്‍ പറഞ്ഞത് പോലെ ഉറങ്ങുന്നതിന് മുമ്പ് ഒരു പാട് മുന്നോട്ട് പോകണം. കഠിനാധ്വാനം ചെയ്യണം. പ്രവര്‍ത്തിക്കണം വിജയം നമ്മുടേതാവും. അതിനുള്ള ഐക്യവും കൂട്ടായ്മയും വേണം. ലക്ഷ്യം നമ്മുടേതാവും. സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്റെ പിതാവ്. കോണ്‍ഗ്രസ് എനിക്ക് വികാരമാണ്, ആവേശമാണ്, ന്റെ രക്തത്തിലും കോണ്‍ഗ്രസുണ്ട്. ഡി.എന്‍.എ പരിശോധിച്ചാലും കോണ്‍ഗ്രസ് മാത്രമാകും കാണാന്‍ കഴിയുക.

എ.കെ ആന്റണിയെ പോലെ നിരവധി നേതാക്കള്‍ മാര്‍ഗദര്‍ശനവും ഊര്‍ജ്ജവും നല്‍കിയിട്ടുണ്ട്. 1960ല്‍ കണ്ണൂരില്‍ നിന്ന് ആന്റണിക്കൊപ്പം കോഴിക്കോട്ടേക്ക് മടങ്ങവേ അദ്ദേഹം പോക്കറ്റില്‍ 100 രൂപ വച്ചു. അന്ന് അത് വലിയ തുകയായിരുന്നെന്നും മുല്ലപ്പള്ളി സ്മരിച്ചു. തന്റെ കരുത്ത് ഈ പ്രസ്ഥാനമാണ്. അതുകൊണ്ടാണ് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സമവായങ്ങള്‍ക്കും ശേഷം തന്നെയും വര്‍ക്കിംഗ് പ്രസിഡന്റ്മാരെയും പാര്‍ട്ടി പ്രഖ്യാപിച്ചതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (40 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (45 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (1 hour ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (1 hour ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (2 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (6 hours ago)

Malayali Vartha Recommends