ശബരിമല സ്ത്രീ പ്രവേശനക്കേസില്‍ സുപ്രീംകോടതി വിധി ഇന്ന്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക

ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് മറ്റംഗങ്ങള്‍. രാവിലെ 10.30 നാണ് വിധി. ശബരിമല സന്നിധാനത്തെ സ്ത്രീ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുക.
10 നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശനത്തിന് വിലക്കുണ്ട്. ശാരീരിക അവസ്ഥയുടെ പേരില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ, ക്ഷേത്രപ്രവേശന നിയന്ത്രണം ആരാധനക്കുള്ള അവകാശത്തിനും തുല്യതക്കും മേലുള്ള ലംഘനമാണോ തുടങ്ങിയ കാര്യങ്ങളാണ് ഭരണഘടന ബെഞ്ച് പരിശോധിച്ചത്.
ഏട്ടുദിവസം നീണ്ടുനിന്ന വാദമാണ് സുപ്രീംകോടതിയില്‍ നടന്നത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചപരമാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു.
എന്നാല്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന നിലവിലെ ആചാരം തുടരണമെന്നാണ് അമിക്കസ് ക്യൂറി രാമമൂര്‍ത്തിയുടെ നിലപാട്.
വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും ഭരണഘടനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കും. അതൊരിക്കലും ആചാരത്തിന്റേയോ വിശ്വാസത്തിന്റേയോ കടിഞ്ഞാണ്‍ ഏറ്റെടുക്കലായി കണക്കാക്കേണ്ടതില്ല എന്നും കോടതി പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha

























