ഗാന്ധിജയന്ധിയോട് അനുബന്ധിച്ച് ശിക്ഷകളില്‍ ഇളവുനല്‍കി വിട്ടയക്കുന്ന 36 പ്രതികളുടെ പട്ടിക മന്ത്രിസഭായോഗം അംഗീകരിച്ചു

ഗാന്ധിജയന്ധിയോട് അനുബന്ധിച്ച് ശിക്ഷകളില്‍ ഇളവുനല്‍കി വിട്ടയക്കുന്ന 36 പ്രതികളുടെ പട്ടിക മന്ത്രിസഭായോഗം ആംഗീകരിച്ചു. വിവിധ കേസുകളില്‍ പെട്ടു ശിക്ഷയനുഭവിക്കുന്ന 36 തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള പട്ടിക ഗവര്‍ണറുടെ അനുമതിക്കായി കൈമാറാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
ഒരുമാസം മുതല്‍ ഒന്നര വര്‍ഷം വരെ ശിക്ഷയില്‍ ഇളവുനല്‍കികൊണ്ടാണ് തടവുകാരെ വിട്ടയക്കുന്നത്. ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരില്‍ ജയില്‍ ഉപദേശകസമിതി ശുപാര്‍ശ ചെയ്ത 37 പേരില്‍ 36 പേരെയാണ് വിട്ടയക്കാനായി മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്.
പ്രതികളെ സ്വാതന്ത്രം നല്‍കികൊണ്ട് മഹാത്മാ ഗാന്ധിയുടെ ജന്മദിനാഘോഷ പരിപാടികള്‍ക്കു തുടക്കം കുറിക്കാനാണ് സര്‍ക്കാര്‍ തീരുമാനം
https://www.facebook.com/Malayalivartha























