Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

12 വര്‍ഷം മുമ്പ് തുടങ്ങിയ നിയമയുദ്ധം, ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയിന്മേലുള്ള ശബരിമലയിലെ ചരിത്രവിധി എല്ലാ ക്ഷേത്രങ്ങളേയും ബാധിക്കും

28 SEPTEMBER 2018 02:09 PM IST
മലയാളി വാര്‍ത്ത

പ്രായവത്യാസമില്ലാതെ എല്ലാ സ്ത്രീകളേയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം കോടതി കയറാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി.

2018 സെപ്തംബര്‍ 28-ാം തിയതി 10.30-ന് ഇന്ത്യന്‍ നീതിപീഠം സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെയെന്ന് പ്രഖ്യാപിച്ചപ്പോള്‍ ആ ചരിത്രവിധിയിലേക്കെത്താന്‍ 12 വര്‍ഷങ്ങളുടെ നിയമയുദ്ധമാണ് നടന്നത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിയമയുദ്ധത്തിന്റെ ഭാഗമായി.

ഭക്തി പശ്രീജ സേത്തിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2006-ലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2006 ഓഗസ്റ്റ് 18-ന് കേസ് സുപ്രീം കോടതി പരിഗണിച്ചു. കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു

2007 ജൂലൈ 11 : മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേസില്‍ കക്ഷി ചേരാന്‍ എന്‍ എസ് എസിന് അനുമതി

2007 സെപ്റ്റംബര്‍ 25 : ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപെടുന്നു. കോടതി ആവശ്യം അംഗീകരിച്ചു.

2007 നവംബര്‍ 13 : ശബരിമലയില്‍ എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

2007 നവംബര്‍ 16 : സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന് എന്‍ എസ് എസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം കോടതി അംഗീകരിച്ചു.

2008 മാര്‍ച്ച് 3-ന് കേസ് മൂന്നംഗ ബഞ്ചിലേക്ക് മാറ്റി.

2016 ജനുവരി 11: എട്ട് വര്‍ഷങ്ങളുടെ ഇടവേള. വീണ്ടും കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന് വേണ്ടി ആര്‍ പി ഗുപ്ത കോടതിയില്‍ ഹാജര്‍ ആയി.

സംസ്ഥാന സര്‍ക്കാര്‍ ( ഉമ്മന്‍ ചാണ്ടി) പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി ചോദിച്ച് കോടതിയില്‍. 2007-ലെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമുണ്ടെന്ന് കോടതിയെ അറിയിച്ചു.

സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ രാമമൂര്‍ത്തിയെ അമിക്കസ് ക്യുറി ആയി നിയമിച്ചു.

2016 ജനുവരി 15 : ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാന് തനിക്ക് വധ ഭീഷണികള്‍ ലഭിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുന്നു.

2016 ജനുവരി 18 : നൗഷാദ് അഹമ്മദ് ഖാന് എതിരായ വധ ഭീഷണികളെ സംബന്ധിച്ച പരാതി സുപ്രീം കോടതി പരിഗണിച്ചു ഖാന് സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.

2016 ഫെബ്രുവരി 5 : സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു

2016 ഫെബ്രുവരി 12 : ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ശബരിമല കേസ് പരിഗണിച്ചു. സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രനെ സുപ്രീം കോടതി കേസിലെ അമിക്കസ് ക്യുറി ആയി നിയമിച്ചു

നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണികളെ കുറിച്ച് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി.

2016 ഏപ്രില്‍ 11 : ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് പി സി ഘോഷ് , ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ മാറി. ജസ്റ്റിസ് ഗോപാല്‍ ഗൗഡ ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ബെഞ്ചില്‍ പുതുതായി വന്നു. പുതിയ ബെഞ്ച് കേസില്‍ വിശദമായി വാദം കേട്ട് തുടങ്ങി.

2016 ഏപ്രില്‍ 13, ഏപ്രില്‍ 18, ഏപ്രില്‍ 22, മെയ് 2 എന്നീ തീയ്യതികളില്‍  ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് കേസില്‍ വാദം കേട്ടു

2016 ജൂലൈ 11: ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി ബെഞ്ചില്‍ വീണ്ടും മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലല്‍ നിന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന്‍ ജോസഫും മാറി. ജസ്റ്റിസ് സി നാഗപ്പന്‍, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവര്‍ അടങ്ങിയ പുതിയ ബെഞ്ച്

സ്ത്രീപ്രവേശനത്തിനുളള നിയന്ത്രണം തുടരണം എന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ കോടതിയില്‍

2016 നവംബര്‍ 7 : ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്‍, ആര്‍ ഭാനുമതി എന്നിവര്‍ അടങ്ങിയ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്നു.

2017 ഫെബ്രുവരി 20 : ശബരിമല കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ ചെറിയ മാറ്റം. ജസ്റ്റിസ് സി നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷണ്‍ ബെഞ്ചിലെ അംഗം ആയി. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ വിവിധ കക്ഷികളുടെ വാദം കേട്ടു

2017 ഒക്ടോബര്‍ 13 : ശബരിമലയില്‍ സ്ത്രീ പ്രവേശനം ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവ്.

2018 ജൂലൈ 17 : ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എന്‍ ഖാന്‍ വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര റോഹിങ്ടന്‍ നരിമാന്‍, എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം ആരംഭിച്ചു.

2018 ജൂലൈ 18, 19, 24, 25, 26, 31, ഓഗസ്റ്റ് 1 തീയ്യതികളില്‍ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം നടന്നു.

2018 സെപ്റ്റംബര്‍ 28 : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി


സ്ത്രീപ്രവേശനത്തിന് പുറമെ ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965-ലെ കേരളഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജ്ജിയിലെ ആവശ്യം. ഇത് ശബരിമലയെന്നല്ല എല്ലാ ക്ഷേത്രങ്ങളേയും ബാധിക്കും.

ഇതിനിടെ, നിരവധി വട്ടം ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറിയതായി റിപ്പോര്‍ട്ടുകള്‍ ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതും വിവാദമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ ശബരിമലയില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ ക്ഷേത്രത്തില്‍ സ്ത്രീസാന്നിദ്ധ്യം കണ്ടുവെന്ന് പറയുകയും തൊട്ടുപിന്നാലെ കന്നഡ നടി ജയമാല ശ്രീകോവിലിനുള്ളില്‍ കയറി വിഗ്രഹത്തില്‍ തൊട്ടുവെന്ന അവകാശവാദം നടത്തിയതും വലിയ വിവാദമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ക്ഷേത്രസന്നിദ്ധിയില്‍ സ്ത്രീകള്‍ തൊഴുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ സുപ്രീം കോടതി പുരോഗമനപരമായ വിധികളാണ് പുറപ്പെടുവിച്ചിരുന്നത്. മുസ്ലീം വിഭാഗക്കാര്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ പള്ളിയുടെ ആവശ്യമില്ലെന്ന വിധിയും ഇന്നലെ സുപ്രീം കോടതി വിധിച്ചിരുന്നു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (42 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (47 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (1 hour ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (2 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (6 hours ago)

Malayali Vartha Recommends