ഭരണഘടനയുടെ 17ാം അനുച്ഛേദം അനുസരിച്ച് തൊട്ടുകൂടായ്മ ഇല്ലാതാക്കി, അത് സ്ത്രീകള്‍ക്കും ബാധകമാണെന്നും ജസ്റ്റിസ് നരിമാന്‍, സ്ത്രീപ്രവേശനം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും വിശ്വാസകാര്യങ്ങളില്‍ യുക്തിരഹിതമായ കാര്യങ്ങളും ആകാമെന്നും ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര - ശബരിമല സ്ത്രീനിയന്ത്രണം എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ നാല് ജഡ്ജിമാര്‍ സുപ്രധാനവിധി പുറപ്പെടുവിച്ചപ്പോള്‍ ഏക വനിതാ ജഡ്ജ് ഇന്ദുമല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി. സ്ത്രീയെന്നും പുരുഷനെന്നുമുള്ള വിവേചനം ദൈവത്തിന് മുന്നില്‍ പാടില്ലെന്നും നൈഷ്ഠിക ബ്രഹ്മചര്യം മുടക്കുന്നവരല്ല സ്ത്രീകളെന്നും ജസ്റ്റിസ് വൈ.വി ചന്ദ്രചൂഢ് പ്രസ്താവിച്ചു. പുരുഷമേധാവിത്വം ഹിന്ദുസ്ത്രീകളുടെ വിശ്വാസത്തെ ഹനിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്‍ പ്രസ്താവിച്ചു. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം നിര്‍ബന്ധമാക്കാന്‍ കഴിയില്ല. അത് വിവേചനമാണ്. അതിനാലാണ് കോടതി ഇടപെടുന്നതെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.
ഭരണഘടനയുടെ 17ാം അനുച്ഛേദം അനുസരിച്ച് തൊട്ടുകൂടായ്മ ഇല്ലാതാക്കി. അത് സ്ത്രീകള്‍ക്കും ബാധകമാണെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി. അതേസമയം മത ആചാരങ്ങളില്‍ അനുപേക്ഷണീയമായ കാര്യമാണിതെന്ന് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിധി എഴുതി. അതിനാല്‍ കോടതി അതിന്‍മേല്‍ കൈകടത്തുന്നത് ശരിയല്ല. അയ്യപ്പഭക്തര്‍ പ്രത്യേകവിഭാഗമാണ്. അവര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനകളുണ്ട്. അതിന് പരിരക്ഷവേണം. വിശ്വാസപ്രശ്‌നങ്ങള്‍ വിവേചനമായി ചിത്രീകരിക്കരുതെന്നും ഇന്ദുമല്‍ഹോത്ര എഴുതിയ വിധിയില്‍ പ്രസ്താവിച്ചു. സ്ത്രീപ്രവേശനം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. വിശ്വാസകാര്യങ്ങളില്‍ യുക്തിരഹിതമായ കാര്യങ്ങളും ആകാമെന്നും ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിധിയെഴുതി.
https://www.facebook.com/Malayalivartha























