സഹകരണ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് നല്‍കണമെന്ന സഹകരണ വകുപ്പ് രജിസ്ട്രാറുടെ സര്‍ക്കുലറിന് ഹൈക്കോടതി സ്റ്റേ

സഹകരണ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് നല്‍കണമെന്ന സഹകരണ വകുപ്പ് രജിസ്ട്രാറുടെ സര്‍ക്കുലര്‍ ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തു.
സഹകരണ രജിസ്‌ട്രോറുടെ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സഹകരണ സംഘം ജീവനക്കാരായ പി.എ. യൂസഫ്, സിബി ചാക്കോ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ സ്റ്റേ. സാലറി ചലഞ്ചിന് സ്വമേധയാ ശമ്പളം നല്‍കുന്നവര്‍ക്ക് സ്‌റ്റേ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























