ട്യൂഷന്‍ പഠനത്തിനിടെ കുട്ടികാമുകനെ കണ്ട് അധ്യാപികയുടെ കൺട്രോൾ പോയി... ഭർത്താവുമായി പിരിഞ്ഞപ്പോൾ ആ കുറവ് മാറ്റാൻ 40കാരിയായ അധ്യാപിക തിരഞ്ഞെടുത്തത് പത്താക്ലാസ് വിദ്യാർത്ഥിയെ; നാട്ടുകാരും വീട്ടുകാരും കയ്യോടെ പൊക്കിയപ്പോൾ കുട്ടികാമുകനെ പിരിയാനാകാതെ ആലപ്പുഴയിൽ നിന്നും ഇരുവരും മുങ്ങിയത് ചെന്നൈയിലേക്ക്....

ചേര്‍ത്തലയില്‍ നിന്ന് കാണാതായ അധ്യാപികയേയും പത്താം ക്ലാസ് വിദ്യാര്‍ഥിയേയും ചെന്നൈയില്‍ നിന്നും കണ്ടെത്തിയപ്പോൾ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. അധ്യാപികയുടെ വീട്ടില്‍ വച്ചുള്ള ട്യൂഷന്‍ പഠനത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. സംഭവം അറിഞ്ഞ വിദ്യാര്‍ഥിയുടെ വീട്ടുകാര്‍, അധ്യാപികയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ശേഷമാണ് ഇരുവരെയും കാണാതായത്. ചെന്നൈയില്‍ നിന്നാണ് മുഹമ്മ പൊലീസ് ഇരുവരെയും കണ്ടെത്തിയത്. ഇന്ന് രാത്രിയോടെ ഇവരെ നാട്ടിലെത്തിക്കും.
ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവരെ ചെന്നൈയില്‍ നിന്ന് കണ്ടെത്തിയത്. ഞായറാഴ്ചയാണ് തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40കാരിയായ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതായത്. വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയാണ് മുഹമ്മ പൊലീസില്‍ ആദ്യം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയെയും കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതോടെയാണ് ഇരുവരും ഒന്നിച്ച് ഒളിച്ചോടിയതാണെന്ന സൂചന പൊലീസിന് ലഭിച്ചത്. പിന്നീടുള്ള അന്വേഷണം ഇരുവരുടെയും ഫോണ്‍വിളികളെ അടിസ്ഥാനമാക്കിയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി. ഇവിടെ നിന്നാണ് ഇവര്‍ ചെന്നൈയിലെത്തിയത്. വിവരം അറിഞ്ഞെത്തിയ മുഹമ്മ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. ചേര്‍ത്തല സ്വദേശിയായ അധ്യാപിക വിവാഹബന്ധം വേര്‍പിരിഞ്ഞു കഴിയുകയാണ്.
https://www.facebook.com/Malayalivartha























