Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

പിള്ളയെ ഇടത്തിരുത്തിയുള്ള മുന്നണി യോഗത്തിന് വി എസില്ല; നാളെ നടക്കാൻ പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ, മുന്നണി വിപുലീകരണത്തിനു ശേഷമുള്ള ആദ്യത്തെ മുന്നണി യോഗം

16 JANUARY 2019 06:42 PM IST
മലയാളി വാര്‍ത്ത

വി എസിന്റെ ഗതി ശത്രുക്കൾക്കു പോലും വരുത്തരുതേ എന്നാണ് ഇപ്പോൾ പലരും പറയുന്നത്. ആദർശമൊക്കെ പേരിനു കൊള്ളാം. പിന്നെ മിണ്ടാതിരുന്നാൽ മൂലക്കെങ്കിലും ഇരിക്കാം അതാണിപ്പോഴത്തെ സ്ഥിതി. അഴിമതിക്കാരാണെന്നു പറഞ്ഞു പിള്ളയെ പിടിച്ചു ജയിലിലിട്ട ശൗര്യമൊക്കെ പഴങ്കഥ. നാളത്തെ ഇടതു മുന്നണി യോഗത്തിൽ പിള്ളയെ ഇടതു വശത്തിരുത്തി കിന്നാരം പറയേണ്ട ഗതികേടിലാണ് വി എസ്. ഒരു പടികൂടി കടന്നു പിള്ള മകൻ ഗണേശൻ വി എസിനെ കുറിച്ച് തട്ടിവിട്ടതും ജനം മറന്നിട്ടില്ല.

നാളത്തെ ഇടതുമുന്നണി യോഗം പിള്ളക്ക് വാശി തീർക്കലാണ്. അത് പലരോടും പിള്ള പറഞ്ഞു കഴിഞ്ഞു. വി എസിന്റെ വാക്കുകൾക്കിപ്പോൾ പുല്ലു വിലയെ ഉള്ളു. അതുകൊണ്ട് മാനം രക്ഷിക്കാൻ ഇനി മാറി നിൽക്കുന്നത് തന്നെ നല്ലത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ മുന്നണി വിപുലീകരണത്തിനു ശേഷമുള്ള ആദ്യത്തെ മുന്നണി യോഗമാണ് നാളെ നടക്കാൻ പോകുന്നത്. ആറ് കക്ഷികൾ മാത്രമായിരുന്ന ഇടതുമുന്നണി പത്തു ഘടക കക്ഷിയായി വർധിച്ചതിനു ശഷം നടക്കുന്ന ആദ്യത്തെ ജംബോ മുന്നണി യോഗമാണ് നാളെ നടക്കുന്നത് എന്നും പ്രത്യേകത ഉളവാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എൽഡിഎഫ് ഈ നിർണായക നീക്കം നടത്തിയത്.

സിപിഐ എം, സിപിഐ, ജനതാദൾ എസ‌്, എൻസിപി, കോൺഗ്രസ‌് എസ‌്, കേരള കോൺഗ്രസ‌്(സ‌്കറിയ തോമസ‌് വിഭാഗം)ജനാതിപത്യ കേരള കോൺഗ്രസ്സ്, കേരള കോൺഗ്രസ്സ് ബി, ഐഎൻഎൽ, എം.പി.വീരേന്ദ്രകുമാറിന്‍റെ പാർട്ടിയായ ലോക്താന്ത്രിക്ക് ജനതാദൾ എന്നിവയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികൾ. ഒരു മുന്നണിയിൽ തന്നെ മൂന്ന് കേരള കോൺഗ്രസ്സ്, രണ്ട് ജനതാദളും വരുന്ന മുന്നണിയോഗം ആണ് നാളെ നടക്കാൻ പോകുന്നത് എന്നതും പ്രത്യേകതയാണ് .

ദീർഘ നാളുകളായി സിപിഎമ്മും ഇടതുമുന്നണിയും സ്വീകരിച്ചിരുന്നത് അഴിമതിക്കെതിരെയും വർഗീയതയ്ക്ക് എതിരെയും ഉള്ള നിലപാടുകളാണ്. ഈ നിലപാടിൽ ഉറച്ചുനിന്നിരുന്നവരാണ് ഇടത് നേതാക്കൾ. വർഗീയത്തേയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്ന ഐഎൻഎലിനെ ഇപ്പോൾ മുന്നണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

25 വർഷത്തോളമായി എൽഡിഎഫുമായി സഹകരിക്കുന്ന പാർട്ടിയാണ് ഐഎൻഎൽ. നിരവധി തവണ മുന്നണി പ്രവേശനം എന്ന ആവശ്യം അവർ മുന്നോട്ടുവച്ചിരുന്നെങ്കിലും നീണ്ടു പോവുകയായിരുന്നു. ഇടയ്ക്ക് എൻസിപിയുമായി ലയിച്ച് കേരള കോണ്‍ഗ്രസ്-ബി മുന്നണിയുടെ ഭാഗമാകുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ചർച്ചകൾ വിജയിച്ചില്ല. ഇതിനിടെയാണ് ബാലകൃഷ്ണപിള്ളയുടെ പാർട്ടിയെ എൽഡിഎഫ് സ്വീകരിച്ചത്.

നാളെ നടക്കാൻ പോകുന്ന മുന്നണി യോഗത്തിൽ വിഎസ് അച്യുതാനന്ദൻ പങ്കടുക്കുന്നു എന്നത് ഏറെ നിർണായകമാണ്. അഴിമതി കേസിൽ ആർ ബാലകൃഷ്ണ പിള്ളയ്ക്കെതിരെ കേസ് നടത്തുകയും ജയിലിലടക്കുകയും ചെയ്ത വിഎസും പിള്ളയും ഒരുമിച്ചിരിക്കേണ്ടതായ മുന്നണി യോഗമാണ് നാളെ നടക്കാൻ പോകുന്നത്.

കേരള കോണ്‍ഗ്രസ് ബിയുടേയും ഐഎന്‍എല്ലിന്‍റെയും മുന്നണി പ്രവേശനത്തിനെതിരെ വിഎസ് രംഗത്ത് വന്നിരുന്നു. സ്ത്രീവിരുദ്ധതയും സര്‍വണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും വര്‍ഗീയകക്ഷികള്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ആയിരുന്നു വിഎസിന്‍റെ പരാമർശം. ഘടകകക്ഷിയായിട്ടും ബാലകൃഷ്ണപിള്ളയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഎസിന്‍റെ രൂക്ഷ വിമര്‍ശനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം, ഇടതുപക്ഷം. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ഇടത്താവളമല്ല, ഇടതുപക്ഷ കൂട്ടായ്മകളും മുന്നണികളുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പിന്നാലെ ഇടതുമുന്നണി പ്രവേശനത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച വി എസ് അച്യുതാനന്ദന് മറുപടിയുമായി ആർ ബാലകൃഷ്ണ പിള്ള രംഗത്ത് വന്നു. ഇടതുമുന്നണിയിൽ താൻ പുതുമുഖമല്ലെന്നും ഔപചാരികമായി മുന്നണിയിൽ എടുത്തുവെന്നേ ഉള്ളൂവെന്നും പിള്ള പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വി എസ് അച്യുതാനന്ദ് ഉണ്ടെന്നും ആർ ബാലകൃഷ്ണ പിള്ള പ്രതികരിച്ചു.

ഘടകകക്ഷിയായിട്ടും ബാലകൃഷ്ണപിള്ളയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഎസിന്‍റെ രൂക്ഷ വിമര്‍ശനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം, ഇടതുപക്ഷം.

കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ഇടത്താവളമല്ല, ഇടതുപക്ഷ കൂട്ടായ്മകളും മുന്നണികളുമെന്നും അദ്ദേഹം പറഞ്ഞു.

ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിൽ സുപ്രീം കോടതി വിധിച്ചിരുന്നു. 1982 ല്‍ ഇടമലയാര്‍ വൈദ്യുത പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നതാണ് കേസിനാസ്പദമായ സംഭവം.

ഇടമലയാർ ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയായ ആർ. ബാലകൃഷ്ണപ്പിള്ളയും കൂട്ടാളികളും അഴിമതി നടത്തി എന്നതാണ് കേസിന്റെ രത്നച്ചുരുക്കം. ടണൽ നിർമ്മാണത്തിനു നൽകിയ ടെൻഡറിൽ ക്രമക്കേടുകൾ നടത്തി മൂന്നു കോടിയിൽപ്പരം രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയതിൽ അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയും കൂട്ടാളികളും ഗൂഢാലോചനയും വിശ്വാസവഞ്ചനയും കാണിച്ചു എന്ന വിജിലൻസ് കേസാണ് തുടക്കം.

ഈ കേസ്സിൽ മുൻ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പു മന്ത്രി ആർ. ബാലകൃഷ്ണപിള്ള, വൈദ്യുതി ബോർഡ് മുൻ അധ്യക്ഷൻ ആർ. രാമഭദ്രൻനായർ, കരാറുകാരനായിരുന്ന പി. കെ. സജീവൻ എന്നിവർ കുറ്റക്കരെന്നു സുപ്രീം കോടതി കണ്ടെത്തി. ഇവർക്ക് ഒരു വർഷത്തെ തടവും 10000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. അതുകൊണ്ടുതന്നെ നാളത്തെ ദിവസം വിഎസിനും ബാലകൃഷ്ണ പിള്ളക്കും നിർണായകമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (4 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends