Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

തച്ചങ്കരിയെ നീക്കാൻ സർക്കാർ ആലോചന ? ; കെ എസ് ആർ റ്റി സിയുടെ ഡ്രൈവർ സീറ്റിലേയ്ക്ക് ഇനിയെത്തുന്നതും ഒരു ഐ പി എസുകാരൻ

16 JANUARY 2019 08:10 PM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടറെ നീക്കാൻ സർക്കാർ ആലോചിക്കുന്നു. നേരത്തെ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ അനുവാദം കിട്ടാത്തതു കാരണം നടന്നില്ല. രണ്ട് തടസങ്ങളാണ് സർക്കാരിന് മുന്നിലുണ്ടായിരുന്നത്. ഒന്ന് തച്ചങ്കരിയെ മാറ്റാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. രണ്ടാമത്തേത് തച്ചങ്കരിക്ക് പകരം ചുമതലയേൽക്കാൻ ആളില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറി.

ഗതാഗത കമ്മീഷണറായ ഐ. ജി. കെ പത്മകുമാറിന് കെ എസ് ആർ റ്റി സിയുടെ ചുമതല നൽകാനാണ് മന്ത്രി ശശീന്ദ്രന്റെ താത്പര്യം. തച്ചങ്കരിക്ക് പകരം ആരായാലും സാരമില്ല എന്ന അവസ്ഥയിലാണ് മന്ത്രി ശശീന്ദ്രൻ. തച്ചങ്കരിയെ ഡ്രൈവർ സീറ്റിലിരുത്തി വണ്ടിയോടിക്കാൻ തനിക്ക് കഴിയില്ലെന്ന വ്യക്തമായ സൂചന മന്ത്രി നൽകി കഴിഞ്ഞു.

ജീവനക്കാരുടെ സമരത്തിൽ ഇടപെടാത്ത തച്ചങ്കരിക്കെതിരെ കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഹൈക്കോടതി വിമർശനം തച്ചങ്കരി ഏറ്റുവാങ്ങിയത്. കണ്ടക്ടർമാരുടെ നിയമനത്തിൽ തച്ചങ്കരിയും ഹൈക്കോടതിയും നേർക്കുനേരെത്തി. ഒടുവിൽ എം പാനലുകാരെ പിരിച്ചുവിടാൻ സർക്കാർ തന്നെ നിർദ്ദേശിക്കുകയായിരുന്നു. സർക്കാരുമായി കോർക്കാൻ തച്ചങ്കരി നിന്നില്ല.

സമരം സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി യൂണിയനുകളെ ക്ഷണിക്കാത്തതിലാണ് കോടതി ക്ഷുഭിതരായത്. കെ. എസ്. ആർ റ്റി സി മാനേജിംഗ് സയറക്ടർക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ തച്ചങ്കരിക്ക് ബാധ്യതയില്ലേ എന്നും ചോദിച്ചു. ഒന്നാം തീയതി കിട്ടിയ സമര നോട്ടീസിന് ഇപ്പോഴാണോ നടപടി എടുക്കുന്നതെന്നും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. സി ഐ ടി യു യൂണിയനും സമരരംഗത്തുണ്ട്. എന്നിട്ടും തച്ചങ്കരി വഴങ്ങിയില്ല. ആനത്തലവട്ടം ആനന്ദനെ പോലുള്ള നേതാക്കളെയാണ് തച്ചങ്കരി പരസ്യമായി വെല്ലുവിളിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ പിടുത്തമുള്ളതു കൊണ്ട് തച്ചങ്കരിയെ തൊടാൻ എല്ലാവർക്കും ഭയമാണ്.

തച്ചങ്കരിയെ ഒഴിവാക്കുന്നതാണ് കോർപ്പറേഷന് നല്ലതെന്ന ഉപദേശം സർക്കാരിന് നൽകിയത് സർക്കാർ അഭിഭാഷകർ തന്നെയാണത്രേ. തച്ചങ്കരിയെ മാറ്റാതിരുന്നാൽ ഇനിയും കോടതി ഉടക്കിടും. അങ്ങനെ സംഭവിച്ചാൽ കോപ്പറേഷന്റെ പ്രവർത്തനം താളം തെറ്റും . തച്ചങ്കരിയെ മാറ്റിയാൽ ജീവനകാർക്കും സമാധാനമാകും. അറ്റകൈക്ക് മുഖ്യമന്ത്രി അതിന് അനുമതി നൽകുമെന്ന് തന്നെയാണ് സിപിഎം കരുതുന്നത്. മന്ത്രി ശശീന്ദ്രന്റെ പ്രതീക്ഷയും അങ്ങനെ തന്നെയാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകുമ്പോൾ തച്ചങ്കരിയെ തെറിപ്പിക്കാമെന്ന് തന്നെയാണ് ഗതാഗത വകുപ്പ് കരുതുന്നത്.

തച്ചങ്കരിയുടെ വിട്ടുവീഴ്ചയില്ലാത്ത നയം തന്നെയാണ് അദ്ദേഹത്തിന് വിനയായത്. സ്ഥാപനത്തെ രക്ഷിക്കാനെന്ന പേരിൽ കോടതിയെ ഉൾപ്പെടെ പിണക്കുന്ന നയമാണ് തച്ചങ്കരി സ്വീകരിക്കുന്നത് . അദ്ദേഹത്തിന്റെ നിലപാടുകൾ തെറ്റെന്ന് പറയാനാവില്ല. എന്നിരുന്നാലും അദ്ദേഹത്തെ നിയന്ത്രിക്കാൻ തന്നെ സർക്കാർ തീരുമാനിക്കും. പത്മകുമാർ എം.ഡിയാകാൻ സമ്മതിക്കുമോ എന്ന് ഉറപ്പില്ല. ഗതാഗത കമ്മീഷണർ സ്ഥാനത്തിനൊപ്പം സി എം ഡി പദവിയും നൽകാനാണ് സാധ്യത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (5 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends