Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

കെഎസ്ആർടിസി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു; തൊഴിലാളി സംഘടനകൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ച സമവായത്തിൽ പിരിഞ്ഞു

16 JANUARY 2019 07:39 PM IST
മലയാളി വാര്‍ത്ത

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി സംഘടനകൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ചയിൽ സമവായത്തിനു വഴിയൊരുങ്ങുകയായിരുന്നു.

പണിമുടക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമവായ സാധ്യതകളൊരുങ്ങിയതോടെ പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു. ലേബര്‍ കമ്മിഷണറും രണ്ട് മന്ത്രിമാരും ഗതാഗതസെക്രട്ടറിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നു തൊഴിലാളി സംഘടനകൾ ആരോപിച്ചു. സര്‍ക്കാരിനെ വിശ്വസിച്ചത് തെറ്റായി. നീതിക്കായി ഇനി എവിടെ പോകണമെന്നും തൊഴിലാളി നേതാക്കള്‍ ചോദിച്ചു. അപകടത്തില്‍ മരിച്ച ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത തരത്തില്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നതെന്നും ബുധനാഴ്ച നേതാക്കള്‍ പറഞ്ഞിരുന്നു.

ലേബര്‍ കമ്മിഷണര്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് യോഗം വിളിച്ചിട്ടുണ്ട്. കോടതി വിധികളോട് എങ്ങനെ പെരുമാറണം എന്ന് യൂണിയന്‍ നേതാക്കളെ സര്‍ക്കാര്‍ ഉപദേശിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ലെന്നു മന്ത്രി പറഞ്ഞു. നല്ല നിയമ, രാഷ്ട്രീയ ബോധമുള്ള നേതാക്കളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. തീരുമാനമെടുക്കാനുള്ള ആര്‍ജവം അവര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പണിമുടക്ക് തടഞ്ഞ ഹൈക്കോടതി, വ്യാഴാഴ്ച നടക്കുന്ന ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുക്കാൻ ട്രേഡ് യൂണിയനുകളോട് നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതു വരെ പണിമുടക്ക് പാടില്ലെന്നും നിർദേശമുണ്ട്. സമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കരി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതായി സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

കെഎസ്ആര്‍ടിസി സംയുക്തസമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തച്ചങ്കരി പറഞ്ഞു. സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ വർഷം ഒക്ടോബർ 2 മുതൽ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന പരാതി ചർച്ച ചെയ്യാൻ മന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും സമിതി പരാതിപ്പെട്ടു.

ശമ്പളം പരിഷ്ക്കരിക്കുക, അശാസ്ത്രീയമായ ഷെഡ്യൂളിങും എല്ലാ വിഭാഗത്തിന്റെയും ഡൂട്ടി പാറ്റേണും മാറ്റം വരുത്തുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്തട്രേഡ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ കോര്‍പ്പറേഷന് കഴിയില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയൂ എന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നയമല്ല എംഡി നടപ്പിലാക്കുന്നതെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (6 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends