Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയെയും ബിന്ദുവിനെയും സ്റ്റാഫ് ഗേറ്റിലൂടെ മേലേതിരുമുറ്റത്ത് എത്താന്‍ അനുവദിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നു ഹൈക്കോടതിയോട് ശബരിമല നിരീക്ഷക സമിതി...

17 JANUARY 2019 08:48 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയെയും ബിന്ദുവിനെയും സ്റ്റാഫ് ഗേറ്റിലൂടെ മേലേതിരുമുറ്റത്ത് എത്താന്‍ അനുവദിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നു ശബരിമല നിരീക്ഷക സമിതി ഹൈക്കോടതിയെ അറിയിച്ചു. അജ്ഞാതരായ അഞ്ചു പേരുടെ അകമ്പടിയിലാണു യുവതികളെത്തിയത്. വിഐപികളും ബോര്‍ഡ് ഉദ്യോഗസ്ഥരും കടന്നുപോകുന്ന ഈവഴി സാധാരണ ഭക്തരെ പൊലീസ് കടത്തിവിടാറില്ല. സാധാരണക്കാര്‍ക്കു പ്രവേശനമില്ലാത്ത, കൊടിമരത്തിനു പിന്നിലെ വാതിലിലൂടെയാണു യുവതികള്‍ ശ്രീകോവിലിനു മുന്നിലെത്തിയതെന്നു വിവരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നതാണ് റിപ്പോര്‍ട്ട്.

സീസണ്‍ കഴിയുംവരെ യുവതികള്‍ക്കു വ്യക്തിഗത പൊലീസ് സംരക്ഷണം നല്‍കരുതെന്നു മുന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതു സമിതി ചൂണ്ടിക്കാട്ടി. പ്രതിഷേധ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ ചിലരെ തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കരുതെന്നു നിര്‍ദേശം നല്‍കി. ഈ വിഷയം സംസാരിക്കാന്‍ എസ്പിയോടു വരാന്‍ പറഞ്ഞെങ്കിലും ഡിജിപിയുടെ നിര്‍ദേശപ്രകാരം പന്തളത്ത് ആയതിനാല്‍ വരാനാവില്ലെന്ന് അറിയിച്ചതിനാലാണു നിര്‍ദേശം നല്‍കിയതെന്നും സമിതി അറിയിച്ചു. സമിതിയെ വകവയ്കാത്ത പോലീസ് നടപടികളെ പൂര്‍ണ്ണമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് സമിതി നല്‍കിയിരിക്കുന്നത്.

മുന്‍പ് ബിന്ദുവിനും കനക ദുര്‍ഗയ്ക്കും പ്രത്യേക അജണ്ടയുണ്ടോ സര്‍ക്കാരിനോട് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.യുവതികള്‍ ശബരിമയില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു .

ശബരിമലയില്‍ സര്‍ക്കാരിന്റെയോ പോലീസിന്റെയോ പ്രകടനങ്ങള്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്നും ഇവര്‍ ദര്‍ശനം നടത്തിയത് പ്രത്യേകമായി എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ എന്നും കോടതി ചോദിച്ചിരുന്നു. ശബരിമല വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും നിയമ ലംഘനം നടക്കുന്നത് പോലീസ് സുരക്ഷയിലാണെന്നും കോടതി പറഞ്ഞു.
ബിന്ദുവിന്റേയും കനകദുര്‍ഗെയുടെയും ദര്‍ശനത്തില്‍ സര്‍ക്കാര്‍ വാശി കാണിച്ചെന്നും നടപടിക്രമങ്ങള്‍ എല്ലാം തെറ്റിച്ചെന്നും പരാതി നില്‍ക്കുന്നതിനിടയിലാണ് നിരീക്ഷക സമിതിയുടെ ഈ പ്രഹരം.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (5 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends