Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഭക്തര്‍ പൊളിച്ചത് ഡ്യൂട്ടിയിലില്ലാത്ത 40 പോലീസുകാരുടെ ഓപ്പറേഷന്‍... . രണ്ടുദിവസമായി ഒരു സംഘം പോലീസുകാര്‍ നടത്തിവന്ന നീക്കമാണ് യുവതികളുടെ മലകയറ്റത്തിന് വഴിയൊരുക്കിയത്

17 JANUARY 2019 09:53 AM IST
മലയാളി വാര്‍ത്ത

ഭക്തര്‍ പൊളിച്ചത് ഡ്യൂട്ടിയിലില്ലാത്ത 40 പോലീസുകാരുടെ ഓപ്പറേഷന്‍. രണ്ടുദിവസമായി ഒരു സംഘം പോലീസുകാര്‍ നടത്തിവന്ന നീക്കമാണ് ബുധനാഴ്ച പുലര്‍ച്ചെ യുവതികളുടെ മലകയറ്റത്തിന് വഴിയൊരുക്കിയത്. ഡ്യൂട്ടിയിലില്ലാത്ത 40 പോലീസുകാര്‍ രണ്ടുദിവസമായി പമ്പയിലും സന്നിധാനത്തുമുണ്ടായിരുന്നു. ചില ഉന്നതരെ മാത്രം അറിയിച്ചാണ് ഇവര്‍ യാത്ര ആസൂത്രണം ചെയ്തത്. ഇവര്‍ ചൊവ്വാഴ്ച സന്നിധാനത്തുവന്ന് വിലയിരുത്തല്‍ നടത്തി. മലകയറാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ ഇവരില്‍ ചിലര്‍ ഒപ്പം വരികയും ചെയ്തു.

യുവതികളുടെ യാത്രാവിവരം അതീവ രഹസ്യമായിരുന്നു. എന്നാല്‍, വനിതകളുടെ യാത്രാവിവരം ചോര്‍ന്നതോടെ പദ്ധതി പൊളിഞ്ഞു. ഇവര്‍ പമ്പയിലെത്തുന്ന സമയംപോലും മറ്റുള്ളവര്‍ അറിഞ്ഞു. ഇതോടെ രഹസ്യമായി മലകയറ്റം അസാധ്യമായി. തുടര്‍ന്നാണ് പമ്പയില്‍നിന്ന് ഡ്യൂട്ടി പോലീസിന്റെ സുരക്ഷ യുവതികളുടെ സംഘം ആവശ്യപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ നാലിന് ഇവര്‍ മലകയറിത്തുടങ്ങി. ഡ്യൂട്ടി പോലീസിന് ഇതിനോട് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. മഫ്തിയിലുള്ളവര്‍ വിശദാംശം വെളിപ്പെടുത്താനും മടിച്ചു. പോലീസ് പ്രതീക്ഷിച്ചത് പമ്പയിലും സന്നിധാനത്തുമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധമാണ്. പക്ഷേ പോലീസിനെ അമ്പരപ്പിച്ച് ഇതരസംസ്ഥാന തീര്‍ഥാടകര്‍ കൂട്ടമായി മലകയറ്റം ചെറുക്കുന്നതാണ് കണ്ടത്. ആദ്യം 10 പേരെ നീക്കിയെങ്കിലും പിന്നീട് ആന്ധ്രയില്‍നിന്നുള്ള വലിയൊരു സംഘം നാമജപ പ്രതിഷേധത്തിലേക്ക് കടന്നു. ബുധനാഴ്ചത്തെ പദ്ധതി ചോര്‍ന്നതോടെ ഡ്യൂട്ടിയിലുള്ള പോലീസ് ഇതിനോട് തീരേ സഹകരിക്കേണ്ടെന്ന് അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു. നിയമപരമല്ലാത്ത നീക്കങ്ങളോട് യോജിക്കിെല്ലന്നാണ് ഇവരുടെ പക്ഷം. മടങ്ങിയ യുവതികള്‍ക്ക് മലകയറ്റം ഉറപ്പുനല്‍കിയിട്ടുണ്ടന്നാണ് വിവരം.

അയ്യപ്പഭക്തരുടെ പ്രതിഷേധം ആളിപ്പടര്‍ന്നതോടെ ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാര ലംഘനം നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമം വീണ്ടും പരാജയപ്പെടുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഒന്നടങ്കം ശരണം വിളികളും കര്‍പ്പൂരാഴിയുമായി ശബരീപാതയില്‍ നിലയുറപ്പിച്ചതോടെ പോലീസിന് മുട്ടുമടക്കേണ്ടി വന്നു. പോലീസ് അസോസിയേഷന്‍ നേതാവിന്റെ നേതൃത്വത്തിലുള്ള മഫ്തി പോലീസിനൊപ്പം മലകയറിയ കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ പോലീസ് നിര്‍ബന്ധിച്ച് മലയിറക്കി.

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ പമ്പയിലെത്തിയ കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള അഞ്ചു പുരുഷന്മാരോടൊപ്പമാണ് യുവതികള്‍ മലകയറാന്‍ ശ്രമിച്ചത്. നവോത്ഥാനം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സജേഷ്, മിഥുന്‍ എന്നിവരാണ് യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ശബരിമല ഡ്യൂട്ടിയില്‍ പോലും ഇല്ലാതിരുന്ന പോലീസ് അസോസിയേഷന്‍ നേതാവിന്റെ നേതൃത്വത്തില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ അനിരുദ്ധന്‍ അടങ്ങുന്ന അഞ്ചംഗ സംഘം മഫ്തിയില്‍ സുരക്ഷ ഒരുക്കി.

പുലര്‍ച്ചെ നാലേകാലോടെ മലകയറ്റം ആരംഭിച്ച യുവതികളെ നീലിമലയില്‍ വച്ച് ആന്ധ്രയില്‍ നിന്നുള്ള ഭക്തര്‍ തിരിച്ചറിഞ്ഞു. ശരണം വിളികളുമായി ഇവര്‍ യുവതികളെ തടഞ്ഞു. പമ്പയില്‍ നിന്ന് പോലീസ് എത്തി ഇവരെ നീക്കം ചെയ്തു. ഏഴുപേരെ കസ്റ്റഡിയിലെടുത്തു. യുവതികളുമായി മുന്നോട്ടു പോയി. എന്നാല്‍ നീലിമലയില്‍ മൂന്നാമത്തെ ഷെഡ്ഡിനു സമീപം വാട്ടര്‍ ടാങ്കിന് മുന്നില്‍ കൂടുതല്‍ തമിഴ്‌നാട്, ആന്ധ്രാ സ്വദേശികളായ ഭക്തര്‍ യുവതികളെ തടഞ്ഞ് വഴിയില്‍ ഇരുന്നു. ഇതോടെ മഫ്തിയിലുള്ള പോലീസുകാര്‍ ഡ്യൂട്ടിയിലുള്ളവരെ സുരക്ഷ ഏല്‍പ്പിച്ചു സ്ഥലം വിട്ടു. കൂടുതല്‍ പോലീസ് എത്തി യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയതോടെ ഭക്തര്‍ ശംഖനാദം മുഴക്കിയും ഡോലുകളില്‍ അടിച്ചും ശരണം വിളിച്ചു. ഇത് കേട്ട് കൂടുതല്‍ ഭക്തര്‍ അണിനിരന്നു. ഗുരു സ്വാമിമാരും കുട്ടികളും അടക്കമുള്ളവര്‍ ശരണം വിളികളുമായി യുവതികളെ തടഞ്ഞ ഭാഗത്ത് നിന്ന് അല്‍പം മുകളിലായി കാനനപാതയില്‍ കുത്തിയിരുന്നു. ഈ സമയം വിരലില്‍ എണ്ണാവുന്ന മലയാളി ഭക്തര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ആറരയോടെ പ്രതിഷേധത്തിന്റെ രൂപം മാറി. കോയമ്പത്തൂരിലെ കോവൈ ധര്‍മരാജ അരുള്‍പീഠം മഠത്തിലെ ശ്രീശ്രീ കൃഷ്ണമൂര്‍ത്തി ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ മലകയറുകയായിരുന്ന 80 അംഗ സംഘം കൂടി തീര്‍ഥാടകര്‍ക്കൊപ്പം അണിചേര്‍ന്നു. ഇവര്‍ കര്‍പ്പൂരാഴി കത്തിച്ച് ശരണം വിളിച്ചു. കര്‍പ്പൂരം കൈയില്‍ വച്ച് കത്തിച്ചും ശബരിമല സംരക്ഷിക്കുമെന്ന് നെഞ്ചത്തും തറയിലും അടിച്ച് സത്യം ചെയ്യുകയും ചെയ്തതോടെ പോലീസ് ഭയപ്പാടിലായി. യുവതികളുമായി മുന്നോട്ടു പോകാനാകാതെയായി.

അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രദീപ് കുമാര്‍ ഭക്തരോടു സംസാരിച്ചെങ്കിലും പിന്മാറാന്‍ തയാറായില്ല. ശബരിമല ദര്‍ശനം നടത്തണമെന്ന് യുവതികളും ശാഠ്യം പിടിച്ചു. ഇതോടെ കര്‍പ്പൂരാഴിയുമായി ഭക്തര്‍ യുവതികള്‍ക്ക് അടുത്തേക്ക് നീങ്ങി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെ ബലംപ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് മനസ്സിലായതോടെ പോലീസ് യുവതികളെ നിര്‍ബന്ധിച്ച് മലയിറക്കി. പമ്പ ചെളിക്കുഴി ഭാഗത്ത് എത്തിച്ച് പോലീസ് വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്നും മാറ്റുന്നതുവരെ ഭക്തര്‍ ശരണം വിളികളുമായി പിന്തുടര്‍ന്നു. യുവതികളെയും ഒപ്പം ഉണ്ടായിരുന്നവരെയും അവിടെനിന്ന് മാറ്റി എന്ന് ഉറപ്പാക്കിയ ശേഷമാണ് മൂന്നു മണിക്കൂര്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് ഭക്തര്‍ ശരണം വിളികളുമായി മലകയറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends