Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പട്ടിക തല്ലല്‍ കേസ് മാറിമറിയുന്നു... സ്‌കാനിംഗില്‍ തലയ്ക്ക് കുഴപ്പമില്ല; 70 വയസ് പ്രായമായ അമ്മായിയമ്മ ആരോഗ്യവതിയായ 38 കാരി കനകദുര്‍ഗയെ പോലീസിന്റെ മുന്നില്‍ വച്ച് തല്ലിയെന്ന വാദം പോലീസുകാര്‍ പോലും വിശ്വസിക്കുന്നില്ല; കനക ദുര്‍ഗയ്‌ക്കെതിരെയും കേസെടുത്തു

17 JANUARY 2019 10:19 AM IST
മലയാളി വാര്‍ത്ത

സന്നിധാനത്ത് ദര്‍ശനം നടത്തിയ കനകദുര്‍ഗ വല്ലാത്തൊരവസ്ഥയിലാണ്. ഒരാവേശത്തിന് ശബരിമലയില്‍ കയറിയ കനക ദുര്‍ഗയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ ഇനി കയറാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഒരു കൂട്ടുകുടുംബം തന്നെ വളരെ ആരാധനയോട് കണ്ട 70 വയസുള്ള സുമതിയമ്മയെ തള്ളിയിട്ട് കള്ളക്കഥയുണ്ടാക്കി പോലീസ് കേസില്‍ പെടുത്തിയതോടെ കുടുംബം ഏറെ അമര്‍ഷത്തിലാണ്. ഇനി എന്തുവന്നാലും കനകദുര്‍ഗയെ കയറ്റേണ്ടന്നാണ് ബന്ധുക്കളുടെ തീരുമാനം. വയസാം കാലത്ത് അമ്മയെ ഇങ്ങനെ കേസില്‍പ്പെടുത്തിയതിനാല്‍ നാട്ടുകാര്‍ക്ക് പോലും അമര്‍ഷമുണ്ട്. തിരുവനന്തപുരത്ത് പോകുന്നെന്ന് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് അവസാനം കണ്ടത് ടിവിയില്‍ ശബരിമലയില്‍ നില്‍ക്കുന്നതാണ്. ഇത് നാട്ടുകാരുടെ ഇടയില്‍ കളിയാക്കലിന് കാരണമായി. ഭാര്യയുടെ കാര്യം ഭര്‍ത്താവിന് പോലും അറിയില്ലേയെന്ന് പലരും കളിയാക്കി. മാത്രമല്ല തികഞ്ഞ വിശ്വാസികളായ തങ്ങള്‍ക്കെതിരെ പ്രതിഷേധക്കാരും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുടുംബം ഒന്നാകെ ചേര്‍ന്ന് ഒരുമാസം കഴിഞ്ഞ് വീട്ടിലെത്തിയ കനക ദുര്‍ഗയെ കയറ്റേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെ ശബരിമലയില്‍ കയറിയത് മാത്രം മിച്ചമായിരിക്കുകയാണ്. കുടുംബ ജീവിതം വല്ലാത്തൊരവസ്ഥയിലാണ്. ഇത് കനക ദുര്‍ഗയെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്.

അതേസമയം നാട്ടില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കനകദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്. നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്‌െ്രെടക്കിംഗ് ഫോഴ്‌സുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. ചികിത്സ കഴിയും വരെ ഇത് തുടരും. പട്ടിക കൊണ്ട് തലയ്ക്കടിയേറ്റെന്ന് പറഞ്ഞാണ് അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രയിലല്‍ പ്രവേശിക്കപ്പെട്ടത്. എന്നാല്‍ സ്‌കാനിംഗില്‍ തലയ്ക്ക് അടിയേറ്റ തരത്തിലുള്ള കാര്യമായ പരുക്കുകളൊന്നും സ്‌കാനില്‍ കണ്ടില്ല.

ഇതോടെ കേസ് കാര്യമായി നിലനില്‍ക്കില്ല. മാത്രമല്ല കേസ് തിരിയുകയാണ്. വന്ധ്യ വയോധികയായ 70 വയസുള്ള സുമുതിയമ്മ കായികബലമുള്ള കനകദുര്‍ഗയെ പട്ടികകൊണ്ട് അടിച്ചെന്ന് പറഞ്ഞതില്‍ അതിശയോക്തി നിലനില്‍ക്കുന്നു. മാത്രമല്ല കൂടെ നിറയെ പോലീസുകാരും ഉണ്ടായിരുന്നു. മാത്രമല്ല വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് അമ്മ മുന്നോട്ട് വന്നപ്പോള്‍ കനകദുര്‍ഗയാണ് തള്ളിയിട്ട് തല്ലിയതെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നത്. നേരെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകാത്ത അമ്മ ഇപ്പോള്‍ ചികിത്സയിലാണ്. അമ്മയുടെ ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്. വയോജനങ്ങളെ മര്‍ദിക്കുന്നത് അതീവ ഗുരുതര കുറ്റമായതിനാലാണ് പോലീസ് കേസെടുത്തത്. അതിനാല്‍ തന്നെ കേസ് തിരിയുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഇതിന് പിന്നാലെയാണ് വിശ്വാസികളുടെ കട്ട സപ്പോര്‍ട്ടും. കേസ് ഏതറ്റംവരെ പോയാലും അമ്മയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ശബരിമല കര്‍മ്മ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല ദര്‍ശനം നടത്തി കനകദുര്‍ഗ അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കൈയാങ്കളിയുണ്ടായത്. ഭര്‍തൃമാതാവ് സുമതിയമ്മപട്ടികക്കഷണംകൊണ്ടു തലയ്ക്കടിച്ചെന്ന് ആശുപത്രിയില്‍വച്ച് കനകദുര്‍ഗ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. അതേസമയം കനകദുര്‍ഗ തന്നെ തള്ളിയിട്ട് പരുക്കേല്‍പ്പിച്ചെന്നാരോപിച്ച് സുമതിയമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പോലീസ് അന്വേഷിച്ച് കേസെടുത്തത്.

വീട്ടിലെത്തിയ തന്നെ അടുക്കളയില്‍നിന്നു വന്ന സുമതിയമ്മ പട്ടികകൊണ്ടു തലയ്ക്കടിച്ചെന്നാണ് കനകദുര്‍ഗയുടെ മൊഴി. തലകറക്കമുണ്ടായ തന്നെ വീടിനു പുറത്താക്കി വാതിലടച്ചെന്നും അവര്‍ പറഞ്ഞു. വീടിനു കാവലിനായി നിയോഗിച്ചിരുന്ന പോലീസുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷയില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തി. തലയ്ക്കു ക്ഷതമുണ്ടെന്നും ചെവിക്കു പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തിയതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മഞ്ചേരിയില്‍ ന്യൂറോ സര്‍ജന്‍ ഇല്ലാത്തതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തത്.

അതേസമയം വീട്ടിലെത്തിയ കനകദുര്‍ഗയെ തടഞ്ഞപ്പോള്‍ തന്നെ തള്ളിവീഴ്ത്തുകയായിരുന്നെന്നു സുമതിയമ്മ പറഞ്ഞു. എഴുന്നേറ്റുവന്ന് കനകദുര്‍ഗയെ തള്ളിപ്പുറത്താക്കി വാതിലടയ്ക്കുകയാണു ചെയ്തതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടിനാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഹര്‍ത്താലും അക്രമവുമുണ്ടായതോടെ രഹസ്യസങ്കേതത്തിലായിരുന്ന ഇവര്‍ കൊച്ചിയില്‍ 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയില്‍ പങ്കെടുത്തിരുന്നു. സപ്ലൈകോയിലെ ജോലിയില്‍ തിരികെ പ്രവേശിക്കാനായാണു വീട്ടിലെത്തിയത്. ലീവ് കഴിഞ്ഞതിനാല്‍ അതിന്റെ പൊല്ലാപ്പ് വേറെയാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends