Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സ്‌കൂളുകളുടെ യശസ് ഉയര്‍ത്താന്‍ അംഗപരിമിതരുടെ അക്കൗണ്ടിലൂടെ നൂറുമേനി കൊയ്യാന്‍ ഒരുങ്ങുന്ന സ്‌കൂളുള്‍ക്ക് ഇക്കുറി പിടിവീഴും

17 JANUARY 2019 10:00 AM IST
മലയാളി വാര്‍ത്ത

സ്‌കൂളുകളുടെ യശസ് ഉയര്‍ത്താന്‍ അംഗപരിമിതരുടെ അക്കൗണ്ടിലൂടെ നൂറുമേനി കൊയ്യാന്‍ ഒരുങ്ങുന്ന സ്‌കൂളുള്‍ക്ക് ഇക്കുറി പിടിവീഴും. തട്ടിക്കൂട്ടി സംഘടിപ്പിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സ്‌ക്രൈബുകളെയും ഇന്റര്‍പെര്‍ട്ടറെയും ഉപയോഗിച്ച് പരീക്ഷ എഴുതിപ്പിച്ച് സ്‌കൂളിന്റെ റിസള്‍ട്ട് മെച്ചപ്പെടുത്തുന്ന സ്‌കൂളുകള്‍ അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അംഗപരിമിതരുടെ അക്കൗണ്ടില്‍ പരീക്ഷക്ക് ഒരുങ്ങുന്നവര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും. സ്‌െ്രെകബുകളെയും ഇന്റര്‍പെര്‍ട്ടറെയും ആവശ്യമുള്ളവര്‍ സ്‌കൂള്‍ പ്രവേശനത്തിന്റെ ആദ്യ മൂന്നു മാസത്തിനുള്ളില്‍ ഇതിനായുള്ള അപേക്ഷകള്‍ സ്‌കൂളുകളിലും അവിടെ നിന്ന് ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളിലും സമര്‍പ്പിച്ചിരിക്കണം. പിന്നീടുള്ള മൂന്നു മാസക്കാലഗ ഇതിനായുള്ള പരിശോധനകള്‍ നടത്തി അര്‍ഹതയുള്ളവരാണെന്ന് തെളിയിച്ചിരിക്കണം. അവസാനത്തെ മൂന്നു മാസത്തിനുള്ളില്‍ ഇതിന്റെ സര്‍ട്ടിഫിക്ക് ഹാജരാക്കിയാല്‍ മാത്രമേ ഇനിമുതല്‍ ഈ സൗകര്യം പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കു.

എസ്.എസ്.എല്‍.സി പ്ലസ് ടൂ പരീക്ഷ അടുക്കുമ്പോള്‍ വന്‍തോതില്‍ അംഗപരിമിതരുടെ അപേക്ഷകള്‍ ചില സ്‌കൂളുകള്‍ സമര്‍പ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ ഡോ.ജി. ഹരികുമാറാണ് കര്‍ശന നിരീക്ഷണത്തിന് നിര്‍ദേശം പുറപ്പെടുവിച്ചത്. പല സ്‌കൂളുകളും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ തട്ടിക്കൂട്ടി സ്‌െ്രെകബുകളെയും ഇന്റര്‍പെര്‍ട്ടറെയും ഉപയോഗിച്ചും കൂടുതല്‍ സമയം അനുവദിപ്പിച്ചും മിടക്കുകുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതവിജയം നേടിക്കൊടുക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി കര്‍ശനമാക്കുന്നത്.

ഇത്തരം വൈകല്യങ്ങളുള്ള കുട്ടികളിലേറെയും മൂന്നാം ക്ലാസിനുള്ളിലോ എട്ടു വയസിനുള്ളിലോ ഇത് പ്രകടിപ്പിക്കാറുണ്ടെന്ന് ഡോ.ജി. ഹരികുമാര്‍ പറയുന്നു. കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്തില്‍ സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം അധ്യാപകര്‍ക്ക് ഇത്തരക്കാരെ തിരിച്ചറിയുന്നതു സംബന്ധിച്ച് ആവശ്യമായ പരിശീലനം നല്‍കിയിരുന്നു. ശശശുരോഗ വിദ്ഗധര്‍ ഉള്‍പ്പെടെ 700 ഓളം ഡോക്ടര്‍മാരുടെ സഹായത്താല്‍ 1200 സെന്ററുകളില്‍ 2000 ക്ലാസുകള്‍ സംഘടിപ്പിച്ചാണ് പരിശീലനം നല്‍കിയിരുന്നത്. അംഗപരിമിതരെയും ഭിന്നശേഷിക്കാരെയും മറ്റ് പഠന വൈകല്യമുള്ളവരെയും കണ്ടെത്താന്‍ ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ സി.ബി.എസ്.സി, ഐ.സി.എസ്.ഇ , ഐ.എസ്.സി തുടങ്ങി എയ്ഡഡ്അണ്‍എയിഡഡ് മേഖലകളിലെ മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും പരിശീലനം നല്‍കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends