Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

യു.ഡി.എഫിലെ സീറ്റ് വിഭജനം തര്‍ക്കത്തിലേക്ക്; കക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും സീറ്റുകള്‍ക്ക് പുതിയ ആവശ്യവുമായി കക്ഷികള്‍ രംഗത്ത്; അടുത്തമാസം അവസാനത്തിന് മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുണ്ടെങ്കിലും യു.ഡി.എഫിലെ സീറ്റ് വിഭജനം തര്‍ക്കത്തിലേക്ക്

17 JANUARY 2019 10:30 AM IST
മലയാളി വാര്‍ത്ത

അടുത്തമാസം അവസാനത്തിന് മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുണ്ടെങ്കിലും യു.ഡി.എഫിലെ സീറ്റ് വിഭജനം തര്‍ക്കത്തിലേക്ക്. കക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും സീറ്റുകള്‍ക്ക് പുതിയ ആവശ്യവുമായി കക്ഷികള്‍ രംഗത്തുവന്നതാണ് യു.ഡി.എഫിനെ കുഴയ്ക്കുന്നത്. കഴിഞ്ഞ തവണത്തെ ധാരണാപ്രകാരം സീറ്റുകള്‍ വിഭജിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോകാമെന്ന് കരുതിയിരുന്നെങ്കിലും കേരള കോണ്‍ഗ്രസ്(ജേക്കബ്) പുതിയ ആവശ്യവുമായി രംഗത്ത് എത്തിയത് യു.ഡി.എഫിനെ കുഴയ്ക്കുന്നു.

ഇക്കുറി ലോക്‌സഭയിലേക്ക് തങ്ങള്‍ക്കും സീറ്റ് വേണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. ഇടുക്കി, കോട്ടയ, ചാലക്കുടി ഇവയില്‍ ഏതെങ്കിലും ഒരു സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച ഒരു കക്ഷി മുന്നണിയില്‍ നിന്നും വിട്ടുപോയ സാഹചര്യത്തില്‍ തുടക്കം മുതല്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്ന തങ്ങള്‍ക്ക് ഒരു സീറ്റിന് അര്‍ഹതയുണ്ടെന്നാണ് ജേക്കബ് ഗ്രൂപ്പിന്റെ നിലപാട്. ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ അവര്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കുകയും ചെയ്യും.
മുന്നണിയില്‍ ചെറുകക്ഷികളുടെ കൂട്ടത്തിലാണ് ജേക്കബ് വിഭാഗം വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും അവരുടെ സീറ്റുകള്‍ കോണ്‍രഗസ് പിടിച്ചെടുക്കുകയാണ് ഉണ്ടായത്. എന്നാല്‍ അതേ നിലയില്‍ ഇക്കുറി ജേക്കബ് ഗ്രൂപ്പ് എന്നല്ല, ഒരു കക്ഷിയേയും അവഗണിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇപ്പോള്‍ തന്നെ യു.ഡി.എഫ് ദുര്‍ബലമാണ്. അതില്‍ ഇനി ഒരു കക്ഷികൂടി എന്തെങ്കിലും കടുത്ത നിലപാട് സ്വീകരിച്ചാല്‍ അത് കോണ്‍ഗ്രസിന് താങ്ങാനാവില്ല. മാത്രമല്ല, ജനാധിപത്യപരമായും എല്ലാ കക്ഷികളേയും തുല്യമായി പരിഗണിക്കുന്നതുമായ മുന്നണിയാണെന്ന കോണ്‍ഗ്രസിന്റെ വാദവും ഇതോടെ പൊളിയും. അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ ജേക്കബ് ഗ്രൂപ്പിനെ അങ്ങനെ പുറംകാലുകൊണ്ട് തള്ളിക്കളയാന്‍ കഴിയില്ല.

ഇടുക്കി, എറണാകുളം ജില്ലകളിലെ ചില കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും എറണാകുളം ജില്ലയില്‍ ജേക്കബ് ഗ്രൂപ്പിന് നല്ല സ്വാധീനമുണ്ട്. ആ സ്വാധീനം കോണ്‍ഗ്രസിന് ഇക്കുറി അനിവാര്യവുമാണ്. അതുകൊണ്ടാണ് എറണാകുളം ജില്ലയിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ചിലതുകൂടി വരുന്ന ചാലക്കുടി സീറ്റിന് അവര്‍ പിടിമുറുക്കുന്നതും. എന്നാല്‍ ചാലക്കുടി എന്ന ഒരു സീറ്റ് മാത്രം മുന്നോട്ടുവയ്ക്കാതെ ഓപ്ഷനുകള്‍ക്കായാണ് കോട്ടയവും ഇടുക്കിയും കൂടി ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്നണിയില്‍ വര്‍ഷങ്ങളായി സജീവമായി നില്‍ക്കുന്ന തങ്ങള്‍ക്ക് എന്നും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് അവരുടെ പരാതി. അതേസമയം ഇടതുമുന്നണി വിട്ടുവന്നപ്പോള്‍, ആര്‍.എസ്.പിയേയും വീരേന്ദ്രകുമാറിനെയും സിറ്റിംഗ് സീറ്റുകള്‍ പോലും നല്‍കാന്‍ തയാറായാണ് കോണ്‍ഗ്രസ് സ്വീകരിച്ച്. അങ്ങനെ സ്വീകരിച്ച് ഒരിടത്തുമില്ലാതിരുന്നപ്പോള്‍ എല്ലാ പിന്തുണയും നല്‍കിയിട്ടുപോലും വീരേന്ദ്രകുമാര്‍ മുന്നണി വിട്ടുപോയി. കഴിഞ്ഞ തവണ ഒരു സീറ്റില്‍ അവരാണ് മത്സരിച്ചത്. അതിന് പകരം തങ്ങള്‍ക്ക് ഒരു സീറ്റ് നല്‍കിയാല്‍ മതിയെന്നാണ് ജേക്കബ് ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ അതിന്റെ പേരില്‍ വീരേന്ദ്രകുമാര്‍ നാണം കെട്ട പാലക്കാട് തങ്ങള്‍ക്ക് വേണ്ടതില്ലെന്നും അവര്‍ അടിവരയിടുന്നു.

ഇന്ന് യു.ഡി.എഫ് യോഗം ചേരുന്നതുതന്നെ സീറ്റ് വിഭജനത്തില്‍ ഒരു അന്തിമരൂപം ഉണ്ടാക്കാനാണ്. ലീഗിന് പതിവുപോലെ രണ്ടു സീറ്റ്, മാണിവിഭാഗത്തിനും ആര്‍.എസ്.പിക്കും ഓരോ സീറ്റ് ബാക്കി 16 കോണ്‍ഗ്രസ് എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഒരു സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യം ലീഗിന്റെ ഭാഗത്തുനിന്നുമുണ്ട്. ഇതിന് പുറമെ ഇടുക്കി വേണമെന്ന പഴയ ആവശ്യം മാണി ഗ്രൂപ്പിനുമുണ്ട്. അതിന് പുറമെയാണ് ജേക്കബ് വിഭാഗത്തിന്റെ സീറ്റ് ആവശ്യവും. ഇത് മുന്നണിയുടെ സീറ്റ് വിഭജനം അത്ര സുഗമായി അവസാനിക്കുന്നതിന് തടസമാകും. ഉഭയകക്ഷികള്‍ ചര്‍ച്ചകളും മറ്റും നടത്തിയാല്‍ മാത്രമേ രമ്യമായി പ്രശ്‌നപരിഹാരം സാദ്ധ്യമാകുകയുള്ളു. ഇന്ന് ചര്‍ച്ചകള്‍ തുടങ്ങിവച്ച് ഈ മാസം അവസാനത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാനായിരിക്കും നീക്കം. ആവശ്യങ്ങള്‍ പലതുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends