എന്‍.എസ്.എസിന് സമദൂരം ഉണ്ടെങ്കിലും പണ്ടും അതിനകത്ത് ഒരു ദൂരം ഉണ്ടായിരുന്നെന്നു, അവരുടെ എല്ലാ രൂപവും ജനങ്ങള്‍ക്ക് മനസിലായി- വെള്ളാപ്പള്ളിയുടെ രൂക്ഷവിമര്‍ശനം

ശബരിമല വിഷയത്തില്‍ നാമജപവുമായി ഇറങ്ങിയ എന്‍.എസ്.എസ് അണികള്‍ ബി.ജെ.പിയിലേക്കാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസിന് സമദൂരം ഉണ്ടെങ്കിലും പണ്ടും അതിനകത്ത് ഒരു ദൂരം ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അവരുടെ എല്ലാ രൂപവും ജനങ്ങള്‍ക്ക് മനസിലായി. സമദൂരം പറഞ്ഞ് കാലാകാലങ്ങളില്‍ സര്‍ക്കാരുകളില്‍ നിന്ന് ഉള്ള കാര്യങ്ങള്‍ അവര്‍ നേടി. എന്നാല്‍ സര്‍ക്കാരുകള്‍ക്ക് അത് തിരിച്ചറിയാന്‍ സാധിക്കാതെ പോയി. അത് അവരുടെ കുറ്റമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട് പോകേണ്ടെന്ന് തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് ബി.ജെ.പി ഉള്‍പ്പെടെ ഉള്ളവരുമായി സഹകരിച്ചിട്ടുണ്ട് യോഗം. ബി.ജെ.പിക്കാരുടെ ഹെലികോപ്ടറില്‍ ഞാന്‍ കയറി പ്രചരണത്തിന് പോയിട്ടുണ്ട്. അതൊക്കെ വിവരമില്ലായ്മായി കണക്കാക്കിയാല്‍ മതി. ഇനി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ നിലപാടായിരിക്കും. ബി.ജെ.പിയോട് പ്രത്യേക മമതയോ, കോണ്‍ഗ്രസിനോടും സി.പി.എമ്മിനോടും അകല്‍ച്ചയോ ഉണ്ടാകില്ല. സമുമായ അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാം. ശബരിമലയില്‍ വിശ്വാസികളായ, 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കില്ലെന്നാണ് വിശ്വാസം. അതിന്റെ പേരില്‍ തെരുവില്‍ കലഹത്തിനിറങ്ങാന്‍ സമുദായമില്ല. ഇറങ്ങിയിട്ട് പ്രയോജനമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ശബരിമല സമരത്തിന്റെ പേരില്‍ സമുദായ അംഗങ്ങള്‍ സമരത്തിനിറങ്ങിയാല്‍ ജയിലിലായാല്‍ ആരും തിരിഞ്ഞ് നോക്കില്ല. അമ്പലങ്ങളുടെ ഗുണം മറ്റുള്ളവര്‍ക്കാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മുന്‍ ഡി.ജി.പി സെന്‍കുമാര്‍ നല്ല ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ഈ സര്‍ക്കാരിനായില്ല. ഒരുപാട് ദ്രോഹിച്ചു. അയ്യപ്പഭക്തസംഗമത്തില്‍ പങ്കെടുത്ത സെന്‍കുമാര്‍ എന്‍.എസ്.എസ് ജനറല്‍സെക്രട്ടറിക്ക് സല്യൂട്ട് അടിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ല. ജനറല്‍ സെക്രട്ടറിയോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ആ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മുമായി അകന്ന് നിന്ന വെള്ളാപ്പള്ളി ബി.ജെ.പിയുടെ അവഗണന കാരണമാണ് എന്‍.ഡി.എയില്‍ നിന്ന് അകന്നത്. ബി.ഡി.ജെ.എസിന്റെ പൂര്‍ണ ചുമതല മകന്‍ തുഷാറിനെ ഏല്‍പ്പിച്ചു. ഇപ്പോള്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയെങ്കിലും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ അവരുടെ കൂടെയുള്ളവര്‍ ആരൊക്കെ വിട്ട് പോകുമെന്നും ആരൊക്കെ കൂടെ കാണുമെന്നും കാത്തിരിക്കണമെന്നും വെള്ളാപ്പള്ളി ഇന്നലെ സൂചിപ്പിച്ചിരുന്നു. ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ അര്‍ഹമായ പ്രതിനിധ്യം കിട്ടിയില്ലെങ്കില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടുന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha



























