Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയത്ത് അങ്കം കുറിക്കാൻ ജോസ് കെ മാണിയുടെ ഭാര്യയില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്റെ ഭാര്യ നിഷ മത്സരിക്കുന്നു എന്ന പ്രചാരണം കേരള യാത്രയുടെ വിജയം തിരിച്ചറിഞ്ഞ് ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി മലയാളിവാർത്തയോട്

22 JANUARY 2019 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്റെ ഭാര്യ നിഷ മത്സരിക്കുന്നു എന്ന പ്രചാരണം കേരള യാത്രയുടെ വിജയം തിരിച്ചറിഞ്ഞ് ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി. മലയാളിവാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയ മോഹവുമായല്ല നിഷ പൊതു പ്രവര്‍ത്തനം നടത്തുന്നതെന്നും ജോസ് കെ മാണി പ്രതികരിച്ചു.

കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും. ഇത് കേരളാ യാത്രയ്ക്ക് ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എന്റെ ഭാര്യ ഒരിക്കലും മത്സരിക്കില്ല. അവര്‍ വിവാഹത്തിന് മുമ്ബേ പൊതു പ്രവര്‍ത്തനം തുടങ്ങിയതാണ്. കാന്‍സര്‍ രോഗികളുടെ പുനരധിവാസവും മറ്റും കോളേജ് പഠനകാലത്തേ നിഷ തുടങ്ങിയതാണ്. ഈ പൊതു പ്രവര്‍ത്തനം കാരണം സ്ഥാനാര്‍ത്ഥിയാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടാകാം. എന്നാല്‍ കേരള യാത്രയ്ക്ക് മുമ്പുള്ള പ്രചരണം ഗൂഢാലോചനയാണ്. ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യം. കോട്ടയം സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്നും ജോസ് കെ മാണി വിശദീകരിച്ചു. പൊതു പ്രവര്‍ത്തനത്തില്‍ ഭാര്യ സജീവമായി തുടരുമെന്നും ജോസ് കെ മാണി പറയുന്നു. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് നിഷ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും പ്രചരണം നടത്തുന്നത് ദുഷ്ടലാക്കോടെയാണെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.

കോട്ടയത്തെ പ്രതിനിധീകരിച്ചിരുന്ന ജോസ് കെ. മാണി രാജ്യസഭ അംഗമായതോടെയാണ് നേതാക്കള്‍ സീറ്റിനായി കരുക്കള്‍ നീക്കിത്തുടങ്ങിയത്. എന്നാല്‍ സീറ്റ് മാണികുടുംബത്തില്‍ നിന്നായിരിക്കുമെന്ന തരത്തിലുള്ള വാർത്തകളായിരുന്നു പുറത്തു വന്നിരുന്നത്. ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുമെന്നതരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. കേരളാ കോണ്‍ഗ്രസിലെ പതിനഞ്ചോളം നേതാക്കളാണ് കോട്ടയം ലോക്‌സഭാ സീറ്റിനായി കരുക്കള്‍ നീക്കിയത്. ഈ സാഹചര്യത്തിലാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയായത്.

ജോസ് കെ.മാണി എംപി നയിക്കുന്ന കേരളയാത്ര 24നു കാസര്‍കോട്ട് തുടങ്ങും. 14 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. കര്‍ഷക രക്ഷ, മതനിരപേക്ഷ ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണു യാത്ര. 24 ന് 11നു മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അധ്യക്ഷനാവും. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ജാഥാ ക്യാപ്റ്റനു പതാക കൈമാറും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് കോട്ടയത്ത് ജോസ് കെ മാണിയുടെ ഭാര്യ നിഷ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകളെത്തിയത്. ഇതിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണെന്നാണ് ജോസ് കെ മാണി വിശദീകരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് മാണിക്ക് തന്നെ നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും വിശദീകരിച്ചിട്ടുണ്ട്.

നിലവിലുള്ള കോട്ടയം സീറ്റിന് പുറമേ ഇടുക്കി സീറ്റും വേണമെന്ന ജോസ് കെ.മാണിയുടെ ആവശ്യത്തിന് യു.ഡി.എഫ് ചെയര്‍മാന്‍ ബെന്നിബഹാന്‍ തുടക്കത്തിലേ തടയിട്ടു. കോട്ടയം ഒഴികെയുള്ള മറ്റൊരു സീറ്റും കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നകാര്യം ആലോചനയിലില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കോട്ടയം എം.പിയായിരുന്ന ജോസ് കെ.മാണി രാജ്യസഭാ എം.പിയായതോടെ അവിടെ നിന്ന് മറ്റാരെങ്കിലും മത്സരിക്കും. അതിനൊപ്പമാണ് ഇടുക്കി വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.

കോട്ടയം സീറ്റ് വെച്ച് മാറാതെ ഇടുക്കി സീറ്റ് നല്‍കണമെന്നാണ് ജോസ് കെ.മാണി ആവശ്യപ്പെട്ടത്. ഘടകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍ പരിഗണിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ പറഞ്ഞു. സീറ്റ് വിഭജനം നടക്കുമ്പോള്‍ മുന്നണിയില്‍ അടിയുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ജോസ് കെ.മാണി ഇടുക്കി സീറ്റിനായി വന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതലയുണ്ടെങ്കിലും അദ്ദേഹത്തെ ഇന്ദ്രപ്രസ്ഥത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (3 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (4 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends