Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു... ശബരിമല വിഷയത്തില്‍ മോദിയ്ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; നരേന്ദ്ര മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; അയ്യപ്പന്‍ എന്നു പറഞ്ഞാല്‍ കേരളത്തില്‍ അറസ്‌റ്റെന്നു പറയുന്നത് പച്ചക്കള്ളം

14 APRIL 2019 02:13 PM IST
മലയാളി വാര്‍ത്ത

അങ്ങനെ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യ പ്രചരണായുധമാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ശബരിമല പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരിക്കുകയാണ്. ശബരിമലയുടെ പേരില്‍ നരേന്ദ്രമോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അയ്യപ്പന്‍ എന്നു പറഞ്ഞാല്‍ കേരളത്തില്‍ അറസ്‌റ്റെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും ആര് തെറ്റ് ചെയ്താലും നടപടിയുണ്ടൊകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

144 പ്രഖ്യാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ചട്ടം മോദിയ്ക്കും ബാധകമാണ്. ശബരിമലയില്‍ അക്രമം നടത്താന്‍ എത്തിയവര്‍ മോദിയുടെ അനുഗ്രഹത്തോടെയാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ, ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. താങ്ങുവിലയ്ക്ക് പകരം കര്‍ഷകര്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയത് വെടിയുണ്ടയാണെന്നും കോണ്‍ഗ്രസിന് വര്‍ഗീയതയുടെ ഓരം ചേര്‍ന്ന് പോകാനാണ് താല്‍പ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തിന് ചേരാത്ത തരത്തിലാണ് മോദിയുടെ സംസാരം. ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്ക് പകരമായി നല്‍കിയത് വെടിയുണ്ടകളാണ്. അനില്‍ അംബാനിയെ ഉപയോഗിച്ചാണ് മോദി റഫാല്‍ ഇടപാട് നടത്തിയത്. വഴിവിട്ട കരാര്‍ ഉറപ്പിച്ചതിന് പ്രതിഫലമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിക്ക് നികുതി കുടിശിക നല്‍കിയത്, പിണറായി ആരോപിച്ചു.

ഇന്നലെയാണ് ശബരിമല വിഷയത്തില്‍ മോദി ആഞ്ഞടിച്ചത്. ശബരിമല വിഷയത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ഇടതുപക്ഷവും അപകടകരമായ കളികളാണ് കളിക്കുന്നതെന്നാണ് മോദി പറഞ്ഞത്. അവര്‍ നമ്മുടെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിവേരുകള്‍ തകര്‍ക്കാന്‍ മൃഗീയ ശക്തികളെ ഉപയോഗിക്കുകയാണെന്നും, ബി.ജെ.പി അതിനൊരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ തേനിയിലും രാമനാഥപുരത്തും മാംഗലൂരിലും തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസിനും മുസ്ലിംലീഗിനും പുറമേ ഡി.എം.കെയ്ക്ക് എതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് മോദി ഉന്നയിച്ചത്. 23ന് വോട്ടു ചെയ്യുമ്‌ബോള്‍, കോണ്‍ഗ്രസിനോ മുസ്ലിംലീഗിനോ ഡി.എം.കെയ്‌ക്കോ നല്‍കുന്ന വോട്ടുകള്‍ തീവ്രവാദികളെ സഹായിക്കുന്നതു പോലെയാകുമെന്ന് ഓര്‍ക്കണമെന്നും മോദി പറഞ്ഞു.

ധീരന്മാര്‍ക്കു പേരുകേട്ട സ്ഥലമാണ് തേനി. നമ്മുടെ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിനെയും എയര്‍ സ്‌െ്രെടക്കിനെയും ചോദ്യംചെയ്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ക്കു തീരുമാനിക്കാം. ഭീകരശക്തികളെ ഇല്ലായ്മ ചെയ്യുമെന്നും ഇന്ത്യയുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഞങ്ങള്‍ ഉറപ്പു തരുന്നു. പാകിസ്ഥാന്റെ പിടിയിലായ ഫൈറ്റര്‍ പൈലറ്റ് റെക്കാഡ് സമയംകൊണ്ടാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അപ്പോള്‍പ്പോലും കോണ്‍ഗ്രസ് ദേശസുരക്ഷയുടെ പേരില്‍ രാഷ്ട്രീയം കളിക്കുകയും സേനയെ അപമാനിക്കുകയുമാണ് ചെയ്തത് മോദി പറഞ്ഞു.

കഴിഞ്ഞദിവസം കേരളത്തിലെ തിരഞ്ഞെടുപ്പു റാലിയില്‍ നരേന്ദ്രമോദി ശബരിമല വിഷയം പരാമര്‍ശിച്ചിരുന്നില്ല. വിശ്വാസത്തിലൂന്നിയാണ് സംസാരിച്ചത്. അതിന്റെ പേരില്‍ സംസ്ഥാന നേതാക്കള്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറയുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മോദിയുടെ തമിഴ്‌നാട്ടിലെ ശബരിമല പ്രസംഗം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (3 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (3 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (3 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (4 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (4 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (5 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (6 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (6 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (7 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (8 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (9 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (9 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (9 hours ago)

Malayali Vartha Recommends