അവധിക്കാലമായതിനാല്‍ അമ്മ വീട്ടില്‍ ആഘോഷത്തിനായി എത്തിയാതായിരുന്നു... ഞങ്ങളുടെ പൊന്നുമകൾ എന്തിനീ കടുംകൈ ചെയ്തതെന്ന് അറിയില്ല; കുളിമുറിയില്‍ തെന്നിവീണാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞത് മാനക്കേട് ഭയന്ന്!! അങ്കമാലിയില്‍ പതിനൊന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം കൂടുതൽ അന്വേഷണത്തിലേക്ക്...

അങ്കമാലിയില്‍ 11 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് തൃശ്ശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി കുളിമുറിയില്‍ തെന്നിവീണതാണെന്നാണ് ബന്ധുക്കള്‍ ആദ്യം അറിയിച്ചത്. മാനക്കേട് ഭയന്നാണ് കുട്ടിയുടെ വീട്ടുകാര്‍ യാഥാര്‍ത്ഥ്യം മറച്ച് വെച്ചതെന്നും പൊലീസ് അറിയിച്ചു. ഇതോടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യുകയും കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കുട്ടി കുറച്ചുദിവസമായി ചില മാനസിക പ്രശ്‌നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മാനക്കേട് ഭയന്നാണ് ആത്മഹത്യയാണെന്ന വിവരം മറച്ചുവച്ചതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത നീക്കം.
കുട്ടി വീണെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും കഴുത്തിന് പിന്നില്‍ കയര്‍ മുറുകിയ പാട് കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെയുണ്ടായ അന്വേഷണത്തില്‍ പൊലീസും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്‌തെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുട്ടിയുടെ മരണം കഴുത്തില്‍ കയര്‍ മുറുകിയാണെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha


























