Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കള്ളവോട്ട് ചെയ്ത സി.പി.എം ജനപ്രതിനിധികള്‍ക്ക് എതിരെ അടക്കം കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

30 APRIL 2019 02:40 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്ത സി.പി.എം ജനപ്രതിനിധികള്‍ക്ക് എതിരെ അടക്കം കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മീണയുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. കള്ളവോട്ട് ചെയ്‌തെന്ന ആക്ഷേപം ഉള്ളവരോട് വിശദീകരണം പോലും തേടാതെയാണ് മീണ നടപടിയെടുത്തത്. അതിനാല്‍ നിയമവിരുദ്ധ തീരുമാനമാണ് എടുത്തത്. ഏത് പരിശോധനയ്ക്കും സി.പി.എം തയ്യാറാണ്. ആരോപണ വിധേയര്‍ ചെയ്തത് ഓപ്പണ്‍ വോട്ടാണ്. ഓപ്പണ്‍ വോട്ട് ചെയ്യാനൊക്കില്ലെന്നാണ് ടിക്കാറാം മീണ പറയുന്നത്. അത് ശരിയല്ല. കള്ളവോട്ട് എന്നത് യു.ഡി.എഫ് പ്രചരണമാണ്. അത് തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏറ്റുപിടിച്ചത് ശരിയായില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മീണ യു.ഡി.എഫ് പ്രചരണത്തിന്റെ ഭാഗമായത് ശരിയല്ല. 

കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കുന്ന പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുക്കാന്‍ മീണയ്ക്ക് അധികാരമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ലീഗ് കേന്ദ്രങ്ങളിലെ കള്ളവോട്ടും അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് മീണ പ്രവര്‍ത്തിച്ചത്. കള്ളവോട്ടിന് പരസ്യമായി കെ.സുധാകരന്‍ ആഹ്വാനം ചെയ്തിരുന്നു. അതിനെതിരെ മീണ യാതൊരു നടപടിയും എടുത്തില്ല. കള്ളവോട്ട് ചെയ്തു എന്ന് ആരോപിക്കുന്നവരുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല. മാധ്യമവിചാരണയ്ക്ക് അനുസരിച്ച് തീരുമാനം എടുക്കേണ്ട വ്യക്തിയല്ല മീണ. ചില ചാനലുകള്‍ യു.ഡി.എഫിന്റെ പ്രേരണയില്‍ നടത്തുന്ന പ്രചാരണത്തില്‍ കുടുങ്ങരുത്. ഫോം 16 ല്‍ സഹായിക്ക് വോട്ട് ചെയ്യാം. പിലാത്തറയില്‍ അവശനായ ഡോക്ടറുടെ വോട്ടാണ് സഹായി ചെയ്തത്. അവശരായ ആളുകളെ എടുത്തുകൊണ്ട് ബൂത്തില്‍ വരാനുള്ള സൗകര്യം മീണ എന്തുകൊണ്ട് ഒരുക്കിയില്ല. കാസര്‍കോട്ടെ 186 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന് എല്‍.ഡി.എഫ് പരാതി നല്‍കിയെന്നും കോടിയേരി വ്യക്തമാക്കി.

യു.ഡി.എഫിന്റെ പല ശക്തികേന്ദ്രങ്ങളിലും വോട്ടെടുപ്പ് ദിവസം 4.30ന് ശേഷം വെബ്കാസ്റ്റിംഗ് സംവിധാനം പ്രവര്‍ത്തിച്ചില്ല. മുസ്്‌ലിംലീഗിന്റെ കള്ളവോട്ടുകള്‍ക്കെതിരെയും നടപടിവേണം. പോളിംഗ് കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിയുടെ ചുമതല ബൂത്ത് ഓഫീസര്‍ക്കാണ്. തളിപ്പറമ്പി, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫ് കള്ളവോട്ട് ചെയ്തു. അതിന്റെ പട്ടിക സി.പി.എം പുറത്ത് വിട്ടു. എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തു എന്ന ടിക്കാറാം മീണ്യുടെ കണ്ടെത്തല്‍ ശരിയല്ല. അദ്ദേഹം മുന്‍ വിധിയോടെയാണ് പ്രവര്‍ത്തിച്ചത്. ജില്ലാ കളക്ടര്‍ തെളിവെടുക്കും മുമ്പ് കള്ളവോട്ട് നടന്നെന്ന് മീണ സ്ഥിരീകരിച്ചു. ഏകപക്ഷീയമായ പരിശോധന പാടില്ലെന്നും കോടിയേരി വ്യക്തമാക്കി. 

കാസര്‍കോട് പിലാത്തറ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും ബൂത്ത് മാറി വോട്ട് ചെയ്തു. പത്മിനി എന്ന സ്ത്രി ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്യാനെത്തി. എംപി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിരുന്നു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (52 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (57 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends