Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യു.ഡി.എഫിലെ മുസ്ലിംലീഗ് അടക്കം ചെയ്ത കള്ളവോട്ടിനെ പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു

30 APRIL 2019 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ഇടത്പക്ഷത്തിന്റെ കള്ളവോട്ടിന് പിന്നാലെ യു.ഡി.എഫിലെ മുസ്്‌ലിംലീഗ് അടക്കം ചെയ്ത കള്ളവോട്ടിനെ പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. കള്ളവോട്ട് സംബന്ധിച്ച് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഗൗരവതരമാണ്. വെബ് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കും. കര്‍ശന നടപടിയുണ്ടാകും- ടിക്കാറാംമീണ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സേനാ ങ്ങളുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച പരാതിയില്‍ കഴമ്പില്ല. അതാത് നോഡല്‍ ഓഫീസര്‍മാരാണ് തപാല്‍ വോട്ടുകള്‍ ശേഖരിക്കുന്നത്. അതില്‍ സുതാര്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേരത്തെ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

ഉദുമ മണ്ഡലത്തിലെ പ്രവാസികളുടെ വോട്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഇട്ടെന്നാണ് സി.പി.എം പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോപണത്തോട് യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കല്യാശേരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയതെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ചെയ്തത് ലീഗ് പ്രവര്‍ത്തകനോ അനുഭാവിയോ ആണെന്ന് വ്യക്തമല്ല. ആണെങ്കില്‍ നടപടി സ്വീകരിക്കും. അല്ലാതെ സിപിഎമ്മിനെ പോലെ ന്യായീകരണം നിരത്തില്ലെന്നും കെ പി എ മജീദ് വ്യക്തമാക്കി. എന്നാല്‍ കള്ളവോട്ട് നടന്നെന്ന് ആക്ഷേപമുള്ളയിടങ്ങളില്‍ റീപോളിംഗ് ആവശ്യപ്പെടില്ലെന്ന് കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. 

യുഡിഎഫിന്റെ ശക്തി കേന്ദ്രമായ ഉദുമയില്‍ ലീഗുകാര്‍ ധാരാളം കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം. ഉദുമയിലെ 126ാം ബൂത്തിലെ 313ാം വോട്ടര്‍ അബൂബക്കര്‍ സിദ്ദീഖ്, 315ാം വോട്ടര്‍ ഉമ്മര്‍ ഫാറൂഖ്, 1091ാം വോട്ടര്‍ ഫവാദ്, 1100ാം വോട്ടര്‍ സുഹൈല്‍, 1168ാം വോട്ടര്‍ ഇംതിയാസ് എന്നിവര്‍ വിദേശത്താണ്. 
125ാം ബൂത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും തള്ളിയ രണ്ട് പേരുടെ പേരില്‍ വോട്ട് രേഖപ്പെടുത്തിയതായും പരാതിയുണ്ട്. 

മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും ചെയ്ത കള്ളവോട്ടുകളുടെ കണക്കെടുക്കാന്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ 110 ബൂത്തുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇവിടങ്ങളില്‍ വീണ്ടും വോട്ടിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിറകെയാണ് ആരോപണവുമായി എല്‍ഡിഎഫും പരാതി നല്‍കിയത്. മുസ്്‌ലിംലീഗ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറെയും പൊളിംഗ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച വീഡിയോ സി.പി.എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. ഉദുമ മണ്ഡലത്തിലെ പള്ളിക്കരയിലെ 126 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് തടഞ്ഞ പ്രിസൈഡിങ്ങ് ഓഫീസറെയും, പോളിങ്ങ് ഉദ്യോഗസ്ഥരെയുമാണ് ലീഗിന്റെ നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്. ഗള്‍ഫിലുള്ള അനിയന്റെ വോട്ട് ചെയ്യാന്‍ ജ്യേഷ്ഠന്‍ വന്നപ്പോഴാണ് പിടിക്കപ്പെട്ടത്. ഇതു പോലെ ആയിരക്കണക്കിന് വോട്ടാണ് കാസര്‍ഗോഡ് ലീഗ് നടത്തിയതെന്ന് ഇടത്പക്ഷം ആരോപിക്കുന്നു.

ഉംറക്ക് പോയവരുടെയും ഗള്‍ഫില്‍ വെക്കേഷന്‍ ടൂര്‍ പോയവരുടെയും ജോലി ചെയ്യുന്നവരുടെയും ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ഇതു പോലെ കള്ളവോട്ടായി ചെയ്തിട്ടുണ്ട്. ഇതൊക്കെ പുറത്ത് വരുമെന്ന് ഭയന്നതുകൊണ്ടാണ് കാസര്‍കോട്ടെ വ്യവസായിയും ലീഗ് നേതാവുമായ ആളുടെ പണം വാങ്ങി ഓപ്പണ്‍ വോട്ട് കള്ളവോട്ടാക്കി ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടതെന്ന് ഇടത്പ്രവര്‍ത്തകര്‍ ആരോപിച്ചു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയില്ലെങ്കിലും ലീഗിന്റെ ബൂത്ത് പിടുത്തം നമ്മള്‍ തുറന്നു കാണിക്കുമെന്നും അവര്‍ വ്യക്തമാക്കി. മുസ്്‌ലിം ലീഗ് നേതാവ് സിദ്ദിഖ് പ്രിസൈഡിങ് ഓഫീസറോട് കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (3 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (6 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (16 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (21 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (34 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (44 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (48 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (50 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends