Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല കെട്ടടങ്ങിയപ്പോൾ കുരിശ് വിവാദം കത്തിക്കാന്‍ ഹൈന്ദവ സംഘടനകള്‍... സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഹിന്ദു വൈക്യവേദി നേതാവ് കെപി ശശികല ഇന്ന് രാവിലെ പാഞ്ചാലിമേട്ടിലേക്ക്....

19 JUNE 2019 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഇടുക്കിയിലെ ഇടുക്കി പാഞ്ചാലിമേട്ടില്‍ അനധികൃതമായി നാട്ടിയ കുരിശുകള്‍ കളക്ടറുടെ നിര്‍ദേശ പ്രകാരം എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം കനപ്പിക്കാന്‍ ഒരുങ്ങി ഹൈന്ദവ സംഘടനകള്‍. പീരുമേട് പാഞ്ചാലിമേട്ടില്‍ കുരിശ് സ്ഥാപിച്ച് അനധികൃത കൈയേറ്റം നടന്ന സ്ഥലം ഹിന്ദു ഐക്യവേദിയുടെ പ്രത്യേക സംഘം ഇന്ന് സന്ദര്‍ശിക്കും. പാഞ്ചാലിമേട് സംരക്ഷണത്തിന്റെ ഭാഗമായുള്ള സമരപരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം. രാവിലെ 11ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും ക്ഷേത്രവും പുരാതന അവശേഷിപ്പുകളും സന്ദര്‍ശിക്കും. സംഘത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, സംസ്ഥാന സമിതിയംഗങ്ങളായ സ്വാമി ദേവചൈതന്യ, എം.എന്‍. ജയചന്ദ്രന്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് വി.എം. ബാലന്‍, സെക്രട്ടറിമാരായ പി.വി. മുരളി, പി.ആര്‍. കണ്ണന്‍, പി.ജി. ജയകൃഷ്ണന്‍ എന്നിവരും ഉണ്ടാകും. ഇതിന്‌ശേഷം കൂടിയാലോചന നടത്തി സമരപരിപാടികള്‍ തീരുമാനിക്കും. അതേസമയം സംഘത്തെ തടയാനുള്ള നീക്കവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.

ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള മേഖലയിലൂടെ വേണം പാഞ്ചാലിമേട്ടില്‍ പ്രധാനമായും പ്രവേശിക്കാന്‍. ഇതിലൂടെയുള്ള പ്രവേശനം തടയാന്‍ മുമ്പും ശ്രമം നടന്നിരുന്നു. അതേസമയം 12 മണിവരെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം പോലീസിടപെട്ടാലും തടയാനാകില്ല. ഇന്നലെ പീരുമേട് പാഞ്ചാലിമേട്ടിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച മൂന്ന് അനധികൃത മരക്കുരിശുകള്‍ നീക്കി. അവശേഷിക്കുന്ന 14 കോണ്‍ക്രീറ്റ് കുരിശുകള്‍ നീക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സംഭവത്തില്‍ ഹിന്ദുഐക്യവേദി ജില്ലാസമിതി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ വില്ലേജ് ഓഫീസര്‍ കുരിശുകള്‍ ഉടന്‍ നീക്കാന്‍ ഉത്തരവ് നല്‍കി. കളക്ടര്‍ നല്‍കിയ അധികസമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. തിങ്കളാഴ്ച രാത്രിയാണ് പെരുവന്താനം കണയങ്കവയല്‍ പള്ളിയധികൃതര്‍ കുരിശുകള്‍ നീക്കുന്നത്. പഞ്ചപാണ്ഡവര്‍ വസിച്ചെന്ന് കരുതുന്ന മേഖല ശബരിമല പൂങ്കാവനത്തിന്റെ ഭാഗമാണ്. ദേവസ്വം ബോര്‍ഡിന് കീഴില്‍ ഇവിടെ ക്ഷേത്രവുമുണ്ട്.

മതചിഹ്നത്തിന്റെ പേരില്‍ കൈയേറ്റം ഗൂഢലക്ഷ്യങ്ങളോടെയാണെന്നുള്ള ആരോപണവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. പ്രശ്‌നം വഷളാകുമെന്ന് മനസിലായതോടെ തല്‍ക്കാലം ശമിപ്പിക്കുന്നതിനാണ് കുരിശുനീക്കമെന്ന നാടകം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രദേശത്തെ അനധികൃത കുരിശുകള്‍ നീക്കുന്നത് തടഞ്ഞുകൊണ്ട് ഉന്നതതലത്തില്‍നിന്ന് ഇടപെടലുണ്ടെന്നാണ് വിവരം. അതേസമയം, ക്ഷേത്രത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ ചര്‍ച്ച്‌ പറയുന്നത്. കുരിശുകളും അമ്ബലവും റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാല്‍ ഇടപെടലിന് ജില്ലാഭരണകൂടത്തിനും പ്രതിസന്ധികളുണ്ട്.

കുരിശുകള്‍ക്കും അമ്ബലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടര്‍ എച്ച്‌ ദിനേശന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇക്കഴിഞ്ഞ ദുഃഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ കളക്ടറുടെ സമവായനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച്‌ നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകള്‍ നിലനില്‍ക്കും. വിശ്വാസികളുടെ വിഷയമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെ നടപടി വേണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച്‌ ഡിറ്റിപിസി രംഗത്തെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (10 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (25 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (42 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (42 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (45 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (47 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (51 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (54 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

Malayali Vartha Recommends