ദൂരദർശന്റെ സ്ഥാപക അവതാരക നീലം ശര്‍മ്മയ്ക്ക് വിട

പതിറ്റാണ്ടുകളായി ദൂരദർശനിൽ വാർത്ത അവതാരികയായി സേവനമനുഷ്ഠിച്ച ദൂരദര്‍ശന്റെ സ്ഥാപക അവതാരകരില്‍ ഒരാളായ നീലം ശര്‍മ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നീലം ശര്‍മ്മയുടെ മരണത്തില്‍ ഡി.ഡി. ന്യൂസ് ഔദ്യോഗിക ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. 20 വര്‍ഷത്തിലധികം ദൂരദര്‍ശനില്‍ പ്രവര്‍ത്തിച്ച നീലം ശര്‍മ്മ ദൂരദര്‍ശനിലെ നിരവധി കര്‍ത്തവ്യങ്ങളില്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്ന് ദൂരദര്‍ശന്‍ അനുസ്മരിച്ചു.
സ്ത്രീ ശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ 'തേജസ്വിനി', ' ബഡി ചര്‍ച്ച' തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 2018ല്‍ നാരി ശക്തി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരവും നീലം ശര്‍മയെ തേടിയെത്തി. ഡല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha





















