മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.. മരിച്ചവരുടെ എണ്ണം 41 ആയി; 18 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല!! ജിപിആര്‍ സംവിധാനത്തിന്റെ സഹായത്തോടെ ഇന്ന് തെരച്ചില്‍ ആരംഭിക്കും

കേരളത്തെ ഞെട്ടിച്ച ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 41 ആയി. 18 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജിപിആര്‍ സംവിധാനത്തിന്റെ സഹായത്തോടെ ഇന്ന് തെരച്ചില്‍ ആരംഭിക്കും. സംഭവ സ്ഥലത്ത് ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞര്‍ പരിശോധന നടത്തി. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ നിന്നുവരെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന ഉപകരണം വച്ചാണ് തെരച്ചില്‍ നടത്തുന്നത്. അതെസമയം കവളപ്പാറയില്‍ സൈന്യം തെരച്ചില്‍ അവസാനിപ്പിച്ചു. 102 പേര് അടങ്ങുന്ന സംഘം ഇന്ന് മടങ്ങും. അപകടം നടന്ന് പത്ത് ദിവസമായതിനാല്‍ ആധുനിക സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ മാത്രമേ ഫലപ്രദമാകുവൊള്ളൂവെന്ന് മേജര്‍ സിവി ഗ്രേഷ്യസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















