ഐ.പി.എസില്‍ നിന്ന് പുറത്ത് പോകേണ്ടിവന്നാല്‍ ജീവിതമാര്‍ഗം കണ്ടെത്താന്‍ മുൻപേ എല്‍.എല്‍.ബി പഠിച്ചിരുന്നു; ഐ.പി.എസില്‍ നിന്നും അഭിഭാഷകനിലേക്ക്!! ടി.പി സെന്‍കുമാറിന്റെ എന്‍റോള്‍മെന്റ് ഇന്ന്

എന്നെങ്കിലും ഐ.പി.എസില്‍ നിന്ന് പുറത്ത് പോകേണ്ടിവന്നാല്‍ ജീവിതമാര്‍ഗം കണ്ടെത്താന്‍ താന്‍ മുമ്ബേ എല്‍.എല്‍.ബി പഠിച്ചിരുന്നെന്ന് അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. തനിക്ക് വക്കീല്‍ ആകാതെയും ഗൗണ്‍ ഇടാതെയും ഹൈക്കോടതിയില്‍ വാദിച്ച അനുഭവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഗവര്‍ണറുടെ എ.ഡി.സി ആയിരിക്കെ 25 വര്‍ഷം മുമ്ബാണ് അദ്ദേഹം എല്‍.എല്‍.ബി പഠിച്ചത്. ഇപ്പോഴിതാ അഭിഭാഷകനാകാന്‍ പോകുകയാണ് സെന്‍കുമാര്‍. ഇന്ന് എന്‍റോള്‍മെന്റ് ചെയ്യും. സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ വരെ കേസ് നടത്തി പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയയാളാണ് ടി.പി.സെന്‍കുമാര്‍.
https://www.facebook.com/Malayalivartha





















