എല്ലാം അയ്യപ്പ ശരണം; ഡിഎന്‍എ പരിശോധനാഫലം വരാനിരിക്കെ ഇരുമുടിക്കെട്ടുമായി ബിനോയ് ശബരിമലയില്‍

ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴാണു ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്. ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. വൈകിട്ടു നട തുറന്ന ഉടനാണു ബിനോയ് തൊഴാനായി എത്തിയത്. രണ്ടു മക്കളും ബിനോയിക്ക് ഒപ്പമുണ്ടായിരുന്നു. ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ബിനോയ് ഇപ്പോള്‍ ജാമ്യത്തിലാണ്. പരാതിയില്‍ ഡിഎന്‍എ പരിശോധനാഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ബിനോയിയുടെ ശബരിമല ദര്‍ശനം.
https://www.facebook.com/Malayalivartha





















