പണ്ടൊക്കെ പയ്യെ പയ്യെ...... നാല് വോട്ട് പോയാലും വേണ്ടില്ല ശബരിമലയില്‍ നിലപാട് മാറ്റില്ലെന്ന് പറഞ്ഞ പാര്‍ട്ടി തന്ത്രം മാറ്റുന്നു. യുവതികളെ കയറ്റാന്‍ പിന്തുണ നല്‍കിയ പാര്‍ട്ടി സ്വന്തം സെക്രട്ടറിയുടെ മകനെ കയറ്റി സൂചന നല്‍കി. ശബരിമലയില്‍ തിടുക്കം വേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്

ശബരിമല വിഷയത്തില്‍ എന്തോര് പുകിലായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പൂര്‍ണ പരാജയമായതോടെ എല്ലാം മാറിമറിഞ്ഞു. തോല്‍ക്കാന്‍ കാരണം ശബരിമലയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ അത് സമ്മതിച്ച് തരാന്‍ പാര്‍ട്ടി ഒരുക്കമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറി. പാര്‍ട്ടി സെക്രട്ടറി കോടിയേരിയേരിയുടെ മകന്‍ ബിനോയ് കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. അതിന് പിന്നാലെ കൂടിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശബരിമല ചര്‍ച്ചയായി.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്നാണ് സംഘടനാശൈലിയിലെ തിരുത്തല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. പൊലീസ് സര്‍ക്കാരിനു ക്ഷീണമുണ്ടാക്കുന്നുവെന്നും ഇതു മറികടക്കാനുള്ള നീക്കങ്ങള്‍ ആവശ്യമാണെന്നും സംസ്ഥാന ഭരണം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന നേതാക്കളുടെ കൂടി പങ്കാളിത്തത്തോടെ കഴിഞ്ഞ മാസം സിപിഎം നടത്തിയ ഭവനസന്ദര്‍ശനങ്ങളില്‍ ലഭിച്ച അഭിപ്രായങ്ങള്‍ ജില്ലകളില്‍ ക്രോഡീകരിച്ചു തയാറാക്കിയ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ശബരിമല വിഷയത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ആര്‍എസ്എസ് നടത്തിയ പ്രചാരണങ്ങള്‍ക്കു തടയിടാന്‍ കഴിയാതെ പോയതു ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായി ഇതില്‍ വിലയിരുത്തി. സമൂഹമാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നു സംഘടനാതല ശൈലീമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന മറ്റൊരു റിപ്പോര്‍ട്ടും കോടിയേരി അവതരിപ്പിച്ചു. സര്‍ക്കാരിനെക്കുറിച്ചു പൊതുവേ ആക്ഷേമില്ലെങ്കിലും ഇതു രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിനുള്ള തടസ്സം പൊലീസിന്റെ ചില നടപടികളാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംഘടനയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ആലോചിക്കാനുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ 'മാരത്തണ്‍' സംസ്ഥാനതല നേതൃയോഗങ്ങള്‍ക്കാണ് ഇന്നലെ തുടക്കമായത്. ഇന്നും നാളെയുമായി തുടരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലും 21 മുതല്‍ 23 വരെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിലും ഈ റിപ്പോര്‍ട്ടുകളിന്മേല്‍ വിശദ ചര്‍ച്ച നടക്കും. അടുത്ത ദിവസങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പങ്കെടുക്കും.
സംസ്ഥാനതല നേതൃയോഗങ്ങള്‍ ഈയാഴ്ച പൂര്‍ത്തിയാക്കിയ ശേഷം പാര്‍ട്ടിയുടെ ജില്ലാതലം മുതല്‍ ബ്രാഞ്ച് തലം വരെ യോഗങ്ങള്‍ നടത്തി തിരുത്തല്‍രേഖ അവതരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. അടുത്തയാഴ്ച മുതലാണു ജില്ലാതല യോഗങ്ങള്‍.
ജനങ്ങളോടു മാന്യമായി പെരുമാറാതെ ഒരു തെറ്റു തിരുത്തലും പ്രാവര്‍ത്തികമാവില്ലെന്ന് സിപിഎം ജില്ലാ ഘടകങ്ങള്‍. നേതാക്കളുടെ പ്രവര്‍ത്തനശൈലി മാറാതെ ജനങ്ങളുമായി അടുക്കുക സാധ്യമല്ല. യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയതിനാല്‍ ബഹുജന സംഘടനകളെ ശക്തിപ്പെടുത്താനാവുന്നില്ല. യുവാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുകയും കമ്മിറ്റികളില്‍ വനിതാ പങ്കാളിത്തം കൂട്ടുകയും വേണം. തെറ്റു തിരുത്തലുമായി ബന്ധപ്പെട്ട കൊല്‍ക്കത്ത പ്ലീനത്തിലെ നിര്‍ദേശങ്ങള്‍ സംസ്ഥാന സമിതി രേഖയായി അംഗീകരിച്ചിരുന്നെങ്കിലും അതു നടപ്പാക്കാതെയാണു വീണ്ടും തിരുത്തല്‍ നടപടികളുമായി നീങ്ങുന്നതെന്ന ഗുരുതര വിമര്‍ശനവും ജില്ലാഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിലുണ്ട്.
"
https://www.facebook.com/Malayalivartha
























