ചങ്ങനാശ്ശേരി തെങ്ങണായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

തെങ്ങണായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ കറുകപ്പള്ളില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അനില്‍കുമാര്‍ (48), അമ്പലപ്പുഴ സ്വദേശി കാര്‍ത്തിക് (33) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ തെങ്ങണ ജംഗ്്ഷനു സമീപമായിരുന്നു അപകടം നടന്നത്. നിയന്ത്രണംവിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അപകടത്തില്‍പെട്ട കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
https://www.facebook.com/Malayalivartha
























