കാണാതായ മകളെ കണ്ടെത്തി വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു... പിന്നാലെ കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; കൂട്ട ആത്മഹത്യ സംഭവിച്ചത് കൊച്ചിയിൽ
എറണാകുളം പുതുവൈപ്പില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാരന് വീട്ടില്‍ സുഭാഷന്‍, ഭാര്യ ഗീത, മകള്‍ നയന എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് . രാവിലെ വീട്ടുകാരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറംലോകമറിയുന്നത് . മകളെ കാണില്ലെന്ന് കാണിച്ചു സുഭാഷന്‍ അടുത്തിടെ പൊലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു . ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗത്തിലെ ജീവനക്കാരിയാണ് മകള്‍ നയന. കണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം നയന ഗോവയില്‍ താമസിക്കുന്നതായി പൊലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിരുന്നു . തുടര്‍ന്ന് സുഭാഷന്‍ രണ്ട് ദിവസം മുമ്ബ് മകളെ കൂട്ടികൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി .
https://www.facebook.com/Malayalivartha