കോടികള്‍ പൂഴ്ത്തി കെഎസ്ഇബി; പ്രളയബാധിതരെ സഹായിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് സാലറി ചാലഞ്ച് വഴി പിരിച്ച പണം ഉടനെ കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി

പ്രളയബാധിതരെ സഹായിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് സാലറി ചാലഞ്ച് വഴി പിരിച്ച പണം ഉടനെ കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യം വാസ്തവമാണെന്നും എന്നാല്‍ പിരിച്ച പണം വകമാറ്റിയിട്ടില്ലെന്നും ഉടന്‍ തന്നെ അത് നല്‍കുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേയ്ക്കായി പിരിച്ചെടുത്തത് 136 കോടി രൂപയാണ്. എന്നാല്‍ ഇതുവരെ 10 കോടി രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്.
2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബോർഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി രൂപ വീതം ബോർഡ് കൈക്കലാക്കി. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയിൽ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ.
2018 സെപ്റ്റംബർ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസതവണകളായി നൽകിയത്. ഇടതു യൂണിയൻ അംഗങ്ങളിൽ 99 ശതമാനവും ചാലഞ്ചിൽ പങ്കാളികളായി. ഡാമുകൾ തുറന്നു വിടാൻ അവസാന നിമിഷം വരെ കാത്തിരുന്നുവെന്ന ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കെഎസ്ഇബി വക 36 കോടിയും ജീവനക്കാർ നൽകിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49.5 കോടി രൂപ 2018 സെപ്റ്റംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് നേരത്തെ കൈമാറിയിട്ടുണ്ട്. അതിന് പുറമേയാണ് സാലറി ചാലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്.
https://www.facebook.com/Malayalivartha
























