കെ.എം ബഷീറിന്റെ അപകടമരണം... കാറുടമ വഫയുടെ ലൈസന്‍സ് ഇപ്പോള്‍ റദ്ദാക്കില്ല; വാഹനത്തിന്റെ അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചവിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്, പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിക്കുന്നതിന് തുല്ല്യമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഒപ്പമുണ്ടായിരുന്ന കാറുടമ വഫാ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോള്‍ റദ്ദാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനത്തിന്റെ അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിക്കുന്നതിന് തുല്ല്യമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
അതേസമയം, ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്ബനി പരിശോധിച്ചു. കാറിന്റെ ക്രാഷ് ഡാറ്റ റെക്കോര്‍ഡ് പരിശോധിക്കാനാണ് ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. ശ്രീറാം വാഹനമോടിച്ചത് അമിത വേഗത്തിലാണോ എന്ന് കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി ലഭിച്ചിരുന്നില്ല. ഫോക്‌സ് വാഗണ്‍ കമ്ബനി നേരിട്ട് നടത്തുന്ന സാങ്കേതിക പരിശോധനയിലൂടെ വേഗതയടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























