കെ.എസ്.ഇ.ബി ദുരിതാശ്വാസ ഫണ്ട്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വീഴ്ചകള്‍; ഫണ്ട് ഇത്രയുനാള്‍ മുക്കിയത് പിണറായിയുടെ അറിവോടെ

പ്രളയ ദുരിതാശ്വാസത്തിനായി കെ.എസ്.ഇ.ബി സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കാന്‍ വൈകിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ലൈന്‍മാന്‍ മുതല്‍ ചീഫ് എന്‍ജിനീറും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഉള്‍പ്പെടുന്ന ജീവനക്കാര്‍ വരെ ഈ സാലറി ചലഞ്ചില്‍ പങ്കെടുത്തതിരുന്നു. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് ഇവരെല്ലാം പണം നല്‍കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഈ പിരിഞ്ഞുകിട്ടിയതില്‍ 136.46 കോടിരൂപ സിഎംഡിആര്‍എഫില്‍ എത്താന്‍ വൈകിയത് മുഖ്യമന്ത്രിയും അറിഞ്ഞിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കെ.എസ്.ഇ.ബിയ്ക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 541.79 കോടിരൂപയാണ് വൈദ്യുതി നിരക്ക് കുടിശിഖ വരുത്തിയിരിക്കുന്നത്. ഇതു ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പിരിച്ചെടുത്ത പ്രളയ ദുരിതാശ്വാസ ഫണ്ട് കെഎസ്ഇബി സര്‍ക്കാരിന് കൈമാറാത്തതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നം ഉണ്ടായിരിക്കുന്നതെന്നതും ശ്രദേയം. സാലറി ചലഞ്ചിന്റെ ഭാഗമായി പിരിച്ച 136 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത്. കൈമാറിയത് 10 കോടി മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ആണ് ഫണ്ട് സര്‍ക്കാരിന് നല്‍കാത്തതെന്ന് കെഎസ്ഇബി തുറന്നു സമ്മതിച്ചിട്ടുണ്ടെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ പത്ത് മാസം കൊണ്ട് തുക പിരിക്കാനായിരുന്നു തീരുമാനം. ഈ രീതിയില്‍ കെഎസ്ഇബി ജീവനക്കാരില്‍ നിന്നും ജൂലൈ വരെ 136 കോടി രൂപയാണ് പിരിച്ചെടുത്തത്. എന്നാല്‍ ഇതില്‍ 10.23 കോടി രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഓരോ മാസവും പിരിച്ചെടുക്കുന്ന തുക അതാത് മാസം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിയമം നിലനില്‍ക്കെയാണ് തിരുമറി നടന്നതെന്നതും ശ്രദേയം. പണം സംഭരിച്ച് വച്ചതോടെ ഈ നിയമം കെഎസ്ഇബി ലംഘിച്ചുവെന്നാണ് ആരോപണം. എന്നാല്‍ പത്ത് മാസം കൊണ്ടുപിരിച്ചെടുക്കുന്ന തുക ഒരുമിച്ച് നല്‍കാനാണ് തീരുമാനിച്ചതെന്നും അതുകൊണ്ടാണ് മാസം തോറും തുക നല്‍കാതിരുന്നതെന്നുമാണ് ഇതില്‍ ന്യായീകരണമായി കെ.എസ്.ഇ.ബി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ്പിള്ള പറയുന്നത്. എന്തായാലും സംഭവത്തില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശയം വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചയാക്കും എന്ന വിവരവും പുറത്തുവരുന്നുണ്ട്
https://www.facebook.com/Malayalivartha
























