ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം സ്വദേശിയായ യുവതിയെ ആലുവയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി (20) ജോയ്‌സിയെയാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.
ആലുവ പറവൂര്‍ കവലയിലുള്ള മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജോയ്‌സിയുടെ മൃതദേഹം ഞായറാഴ്ച രാത്രി ഏഴോടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടിയാണ് ആദ്യം കണ്ടത്. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ചുരിദാറിന്റെ ഷാള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സമീപത്ത് കസേരയും ഉണ്ടായിരുന്നെങ്കിലും കാലുകള്‍ തറയില്‍ ചവിട്ടിയ നിലയിലായിരുന്നു എന്നതാണ് സംശയമുണ്ടാക്കുന്നത്.
പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂര്‍ കവലയിലുള്ള 'ഡയറക്ട് മാര്‍ക്കറ്റിങ്ങ്' സ്ഥാപനത്തില്‍ പെണ്‍കുട്ടി ജോലിക്ക് കയറിയത്. ജോയ്‌സി കഴിഞ്ഞദിവസം വീട്ടിലേക്ക് വിളിച്ചിരുന്നെന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉളള കാര്യം പറഞ്ഞിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























