ഒരു ദുരന്തം അതിജീവിച്ചു എന്ന പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വീണ്ടും മറ്റൊരു മഹാദുരന്തം;ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥയാണെന്ന് മമ്മൂട്ടി

ഓണവും വിഷുവുംപോലെ വര്‍ഷാവര്‍ഷം പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസഥയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് നടന്‍ മമ്മൂട്ടി. എറണാകുളം പ്രസ്‌ക്ലബും കേരള ലളിതകലാ അക്കാദമിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്ന ഫോട്ടോഗ്രഫി ദിനത്തില്‍ സംഘടിപ്പിച്ച പ്രളയചിത്രങ്ങളുടെ പ്രദര്‍ശനം 'വെറ്റ ഫ്രെയിംസ' ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി.
ഒരു ദുരന്തം അതിജീവിച്ചു എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വീണ്ടും മറ്റൊരു മഹാദുരന്തം വന്നത്. പരിസഥിതിയോടുള്ള നമ്മുടെ സമീപനവും കാലാവസഥയെയും പ്രകൃതിയെയും വിലകുറച്ചു കാണുന്നതുംകൊണ്ടാകാം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. ദുരന്തത്തില്‍ നാടിന്റെ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കൊച്ചിയിലെ മാധ്യമസഥാപനങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
https://www.facebook.com/Malayalivartha
























