Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

ആ സുരക്ഷ ഇനി മുതൽ ആരിഫ് ഖാനും, പിണറായിക്കൊപ്പം കട്ടക്ക് തന്നെ; നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയർത്താൻ ഡിജിപിയുടെ നിർദേശം; ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും പരിഗണിച്ചാണ് തീരുമാനം

22 JANUARY 2020 03:34 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയാനൊപ്പം കട്ടക്ക് നിൽക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു. നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയർത്താൻ ഡിജിപിയുടെ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്. ആരിഫ് മുഹമ്മദ് ഖാന് നിലവിൽ സെഡ് വിഭാഗം സുരക്ഷയായതിനാൽ സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ സുരക്ഷ കുറയുന്ന സാഹചര്യമുണ്ട്. സെഡ് പ്ലസിലേക്ക് ഉയർത്തിയാൽ പുറത്തു പോകുമ്പോഴും കർശന സുരക്ഷ ലഭിക്കും.

ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തിനകത്തും സുരക്ഷ വർധിപ്പിക്കും. സെഡിൽനിന്ന് സെഡ് പ്ലസിലേക്ക് മാറുമ്പോൾ സുരക്ഷാ ജീവനക്കാരുടെ എണ്ണം ഏകദേശം രണ്ടിരട്ടിയാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗവർണർ വാഹനത്തിൽ സഞ്ചരിക്കുമ്പോഴുള്ള സുരക്ഷ വർധിക്കും. കൂടുതൽ വാഹനങ്ങൾ അകമ്പടിയായി ഉണ്ടാകും.

സുരക്ഷാ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ആയുധങ്ങളിലും മാറ്റമുണ്ടാകും. എന്നാൽ സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് സുരക്ഷയിൽ വ്യത്യാസം ഉണ്ടാകും. സെഡ് പ്ലസ് വിഭാഗത്തിലുണ്ടാകുന്ന സുരക്ഷാ ഭടൻമാരുടെ എണ്ണമോ വിന്യാസത്തിന്റെ രീതിയോ വെളിപ്പെടുത്താനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷയ്ക്കായി 58 പൊലീസുകാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.

ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ സുരക്ഷയൊരുക്കുന്നത്കേരള പൊലീസാണ്. പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ.

പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധം ഇപ്പോൾ ഗവർണറുമായുള്ള കൊമ്പു കോർക്കലിൽ വരെ എത്തി നിൽക്കുകയാണ് കേരളത്തിൽ. ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുമ്പോൾ സമൂഹമാധ്യമങ്ങളും അതു ഏറ്റുപിടിക്കുകയാണ്. വിമർശിച്ചും അനുകൂലിച്ചും ദിവസങ്ങളായി ട്രോൾ പേജുകളിൽ വിഷയം ചർച്ചയാണ്. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോൾ ഗവർണറെ അറിയിക്കണമെന്ന ചട്ടം സംസ്ഥാനസർക്കാർ ലംഘിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് എടുത്തുപറഞ്ഞുള്ള ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. ഇതോടെയാണ് വിമർശനങ്ങളും പിന്തുണയും സജീവമായത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ വിവിധ പാര്‍ട്ടികളുടെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറുമായി അകന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ കേരളത്തിന് മറ്റൊരു ഇരട്ടച്ചങ്കന്‍ കൂടി ലഭിച്ചിരിക്കുകയാണ് എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ ഗവർണർക്ക് സുരക്ഷാ ശക്തമാക്കേണ്ടത്ത് അത്യന്താപേക്ഷിതമാണെന്നാണ് വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (1 hour ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (1 hour ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (1 hour ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (2 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (2 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (2 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (2 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (2 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (2 hours ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (2 hours ago)

ജര്‍മ്മനിയിലെ 'തലകീഴായ ട്രെയിന്‍'പാളത്തിനടിയില്‍ തൂങ്ങിക്കിടക്കാം; 120 വര്‍ഷം പഴക്കമുള്ള എഞ്ചിനീയറിംഗ് അത്ഭുതം ..  (3 hours ago)

വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്  (3 hours ago)

എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവര്‍ന്നു  (3 hours ago)

ഡല്‍ഹി അന്താരാഷ്ട്ര വിമാത്താവളത്തില്‍ കാല് കുത്തിയ കൊടുംഭീകരനെ തൂക്കി എന്‍ ഐ എ ! അമേരിക്ക നാടുകടത്തിയവരില്‍ ഉണ്ടായിരുന്ന ഭീകര കൂട്ടം; മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊലപാതകം, സല്‍മാന്‍ ഖാന്റെ വ  (3 hours ago)

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി  (3 hours ago)

Malayali Vartha Recommends