കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തി കണ്ടാമൃഗത്തിന്റെ കൊമ്പിൽ നിന്ന് : വാസ്തവം ഇങ്ങനെ

നോവല്‍ കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കി വ്യാജ മുന്നറിയിപ്പുകളും വ്യാജ വാര്‍ത്തകളും. കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത ഇത്തരത്തിലൊന്നാണ്.ഫെയ്‌സ് ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും മീമുകളുടെ രൂപത്തിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്. ‘കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്’ എന്ന കുറിപ്പിനൊപ്പം കാണ്ടാമൃത്തിന്റെ കൊമ്പുകളുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയുള്ള മീമാണ് വന്‍ തോതില്‍ പ്രചരിച്ചത്.
പ്രശസ്ത ഗവേഷകരുള്‍പ്പെടെ ഇത്തരം മീമുകള്‍ പ്രചരിപ്പിക്കുന്നതിനെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവം.പനി, സാര്‍സ്, മെര്‍സ് തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന വൈറസിന്റെ ഗണത്തില്‍പ്പെട്ട വൈറസാണ് 2019-നോവല്‍ കൊറോണ വൈറസ് എന്ന ഔദ്യോഗിക പേരിലറിയപ്പെടുന്ന കൊറോണ വൈറസ്. എന്നാല്‍ നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിൽ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്നത്.കൊറോണയുമായി ബന്ധപെട്ടു വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് കർശന നടപടി ഉണ്ടാകുമെന്നു കേരളം ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു . കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചിരുന്നു. വൈറസ് ബാധ സംബന്ധിച്ച് പലതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.
കൊറോണ വൈറസ് ബാധയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു . താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും വ്യാജ വാട്‌സ്ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരേയും അത് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























