Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സന്ദീപ് പറഞ്ഞാല്‍ അച്ചെട്ടാ... താരങ്ങള്‍ ആദായനികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞ് തീര്‍ന്നില്ല ദേ വിജയ് കസ്റ്റഡിയില്‍; രജനികാന്തിന്റെ മുകളിലൂടെ പ്രതിഫലം വര്‍ധിപ്പിച്ച് വിജയ് കുതിക്കുമ്പോള്‍ ഇങ്ങനെയൊരു കുരുക്ക് കണ്ടില്ല

06 FEBRUARY 2020 10:39 AM IST
മലയാളി വാര്‍ത്ത

പൗരത്വ ഭേദഗതി നിയമത്തിനെതിരായി സിനിമാ താരങ്ങള്‍ രണ്ട് വര്‍ത്തമാനം പറഞ്ഞ സമയത്താണ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ചും നടിമാര്‍ ആദായനികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞുവച്ചത്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകവീട്ടല്‍ എന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്. പറഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞില്ല ദേ തമിഴ്‌നാട്ടില്‍ നിന്നുമൊരു വാര്‍ത്ത ഇളയ ദളപതി വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍.

കഴിഞ്ഞ ദിവസം മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ നിന്നാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. അതേസമയം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വിജയ്‌യെ ആദായ നികുതി വകുപ്പ് നടത്തി വരുന്ന ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യല്‍ 17 മണിക്കൂറുകള്‍ പിന്നിട്ടു. ഇന്നലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണി വരെ തുടര്‍ന്നു. ബിജില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫലം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ബിജില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫലം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം തന്നെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ കണക്കുകളിലും വിജയ് യുടെ കയ്യിലുള്ള രേഖകളിലും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ പാനൂരിലെ വിജയ് യുടെ വീട്ടില്‍ ആദായ നികുതി വിഭാഗം പരിശോധനകളും തുടരുകയാണ്. വിജയ്‌യിന്റെ സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലും പരിശോധനയുണ്ടായിരുന്നു. എ.ജി.എസ്. സിനിമാസ് നികുതി വെട്ടിപ്പ് നടത്തിയയെന്ന പരാതിയിലാണു ആദായ നികുതി വകുപ്പിന്റെ അന്വേഷണം.

അതേസമയം സൂപ്പര്‍ താരം രജനീകാന്തിനെ വെല്ലി വിജയിന്റെ പ്രതിഫലം കുത്തനെ അടുത്തിടെ ഉയര്‍ന്നിട്ടുണ്ട്. മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിങ്ങനെ തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ സംഭവിച്ചതോടെയാണ് വിജയ് തന്റെ പ്രതിഫലം ഉയര്‍ത്തിയത്. എആര്‍ മുരുഗദോസും വിജയും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ താരം 100കോടിയാണ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്‌ചേഴ്‌സ് ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുന്നതെന്നും വിജയ് ഈ ചിത്രത്തിനായി 50 കോടി രൂപ അഡ്വാന്‍സ് വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിജയ് മുരുകദോസ് കൂട്ടുകെട്ടില്‍ പുറത്തു വന്ന ചിത്രങ്ങളായിരുന്നു തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവ. വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ വമ്പന്‍ ഹിറ്റ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു താരം 100 കോടി രൂപ ഒരു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത് ഇതാദ്യമാണ്. രജനികാന്താണ് പ്രതിഫലത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ദര്‍ബാര്‍ എന്ന പുതിയ ചിത്രത്തിന് 90 കോടി രൂപയാണ് രജനി പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ നിന്നും രജനീകാന്ത് നൈസായി ഊരുന്ന കാഴ്ചയും കണ്ടു. പൗരത്വ നിയമം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ലെന്നും ജനസംഖ്യാ റജിസ്റ്റര്‍ അത്യാവശ്യമാണെന്നും നടന്‍ രജനീകാന്ത് പറഞ്ഞത്. നിയമം മുസ്‌ലിം ജനതയെ ബാധിക്കുമെങ്കില്‍ ആദ്യം അവര്‍ക്കായി ശബ്ദമുയര്‍ത്തുന്നതു താനായിരിക്കുമെന്നു പറഞ്ഞ നടന്‍ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞു. രജനികാന്ത് ഇത് പറഞ്ഞ് തീരുന്നതിന് പിന്നാലെയാണ് വിജയ് പിടിയിലാകുന്നത്. സന്ദീപ് വാര്യര്‍ ഉന്നം വച്ചത് മലയാള സിനിമാ താരങ്ങളെയാണെങ്കിലും കൊണ്ടത് തമിഴ് താരത്തിനാണ്. എന്നാല്‍ ഇന്ന് തമിഴിനായെങ്കില്‍ നാളെ എന്ത്‌കൊണ്ട് മലയാളത്തിനാവില്ല എന്നാണ് പലരും ചോദിക്കുന്നത്. അതിനാല്‍ തന്നെ പല വഴികളിലൂടെ പ്രതിഫലം വെളുപ്പിച്ചു വാങ്ങുന്ന താരങ്ങള്‍ ഞെട്ടുക തന്നെ വേണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (38 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (46 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (51 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (58 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends