അങ്ങനെ സ്‌കോര്‍ ചെയ്യേണ്ട... പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലുള്ള എന്‍ഐഎ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്; പൗരത്വ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു പ്രബല വിഭാഗത്തെ പിണക്കേണ്ടതില്ലെന്ന ചിന്ത ബിജെപിയില്‍ സജീവമാകുന്നു; അതിന്റെ ക്രെഡിറ്റ് പിണറായിക്ക് നല്‍കേണ്ടെന്ന് തീരുമാനം

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലുള്ള എന്‍ഐഎ അന്വേഷണം തത്കാലം മരവിപ്പിക്കുമെന്ന് സൂചന. പന്തീരങ്കാവ് കേസ് എന്‍ ഐ എ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവമായെടുക്കുമെന്നാണ് വിവരം.
പൗരത്വ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു പ്രബല വിഭാഗത്തെ പിണക്കേണ്ടതില്ലെന്ന ചിന്ത ബി ജെ പിക്കുണ്ടെന്ന് കേള്‍ക്കുന്നു.
കോഴിക്കോട് സ്വദേശിയായ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അലന്റെയും താഹയുടെയും കുടുംബത്തിനു അനുകൂലമായി ഇടപെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അലന്റെയും താഹയുടെയും കാര്യത്തില്‍ മുഖ്യന്ത്രിക്കുണ്ടായ മനം മാറ്റം വിഷയത്തില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്ന് മനസിലാക്കിയപോഴാണ്. പിണറായി പറയുന്നത് പോലെ അലനും താഹയും കറകളഞ്ഞ മാവോയിസ്റ്റുകളല്ല. അവര്‍ക്ക് മാവോയിസ്റ്റ് അനുഭാവം ഉണ്ടെങ്കില്‍ തന്നെ അതിനെ കുറ്റകൃത്യമായി വ്യാഖാനിക്കാന്‍ കഴിയില്ലെന്ന് കോടതി ഉത്തരവുകളുണ്ട്.
അലനും താഹയും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ സംസാരിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും പറയുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വരെ ഇവര്‍ പിണറായിയുടെ നിലപാടുകളെ ചോദ്യം ചെയ്തിട്ടുണ്ട്.
അലന്‍,താഹ വിഷയത്തില്‍ രമേശ് ചെന്നിത്തല നേട്ടം കൊയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മനം മാറിയത്. അസാധാരണ നടപടിയാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. താന്‍ അമിത് ഷായുടെ കാലു പിടിക്കില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം അമിത്ഷാക്ക് കത്തെഴുതി. അമിത് ഷായുടെ അനുകൂല നിലപാട് പിണറായിയെ പേടിപ്പെടുത്തി.
കേരളത്തില്‍ മടങ്ങിയെത്തിയ കോടിയേരി ബാലകൃഷ്ണന്റെയും സമര്‍ദ്ദം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കാം.
പന്തീരങ്കാവ് കുടുംബം പൂര്‍ണമായും പിണറായിക്ക് എതിരായി എന്നത് മാത്രമാണ് ഇതു കൊണ്ടുണ്ടായ ഗുണം. ഇടതു പാര്‍ട്ടികളുടെ പ്രാദേശിക ഘടകങ്ങള്‍ കുടുംബത്തിനൊപ്പമാണ് നിന്നത്. അങ്ങനെയാണ് കുടുംബം സി പി എമ്മിന് എതിരായി മാറാത്തത്. കേസ് യു പി എ ഏറ്റെടുത്തതിന് പിന്നാലെയുള്ള എല്ലാ നടപടികളും മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. താന്‍ അറിഞ്ഞിട്ടല്ല കേസ് എന്‍ ഐ എ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത് ശരിയല്ലെന്ന് അലന്റെയും താഹയുടെയും കുടുംബം വിശ്വസിക്കുന്നു.
വിഷയത്തില്‍ മുസ്ലീം ലീഗ് ഇടപെട്ടത് മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടിയായിരുന്നു. അലനും താഹയും ഇസ്ലാം മത വിശ്വാസികളാണ്. ലീഗ് ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെട്ടത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മുനീറിന്റെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ അലന്റെയും താഹയുടെയും കുടുംബത്തെ സ്ഥിരം സന്ദര്‍ശിക്കുന്നുണ്ട്. ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ പന്തീരങ്കാവ് സന്ദര്‍ശിച്ചു.സി പിഎം കേന്ദ്ര കമ്മിറ്റിയും അലനും താഹക്കും വേണ്ടി ശബ്ദമുയര്‍ത്തി. മന്ത്രി തോമസ് ഐസക്ക് പന്തീരങ്കാവിലെ യുവാക്കള്‍ക്ക് വേണ്ടി നിരന്തരം വാദിച്ചു.
"
https://www.facebook.com/Malayalivartha



























