ആകാംക്ഷയോടെ കേരളം... സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വീതം കൂട്ടി; ക്ഷേമ പെന്‍ഷന്‍ 1300 രൂപയാക്കി; റോഡ് വികസനത്തിന് 1500 കോടി; വരുമാനവര്‍ദ്ധനവിന് പദ്ധതികളുണ്ടാകും; അനാവശ്യചെലവുകള്‍ കുറയ്ക്കും

കഥയും കവിതയും പറഞ്ഞാണ് ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ വരുമാന വര്‍ദ്ധനവിനുള്ള പദ്ധതികള്‍ അടങ്ങുന്നതാണ് ബജറ്റെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി തുടങ്ങിയ ബജറ്റ് പ്രസംഗത്തില്‍ ആദ്യം പറഞ്ഞത് ക്ഷേമ പെന്‍ഷന്‍ വര്‍ധനവാണ്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2009ലേതിന് സമാനമായ തകര്‍ച്ചയിലേക്ക് നീങ്ങുന്നു.
കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍, തൊഴിലാളിവിരുദ്ധ നിലപാടുകള്‍ കേന്ദ്രനയങ്ങള്‍ക്കെതിരെ പരാമര്‍ശം.
പ്രതിശീര്‍ഷ ഉപഭോഗം 2012ലേതിനേക്കാള്‍ താഴെയെത്തി, വിലക്കയറ്റം 14 ശതമാനത്തിലെത്തി
കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ഗ്രാന്റുകളും വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചില്ല.
സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നു. കേന്ദ്ര വിഹിതത്തില്‍ 8330 കോടിയുടെ കുറവുണ്ടായി.
കേന്ദ്രവിഹിതത്തില്‍ 8330 കോടിയുടെ കുറവുണ്ടായി. പ്രളയ സഹായം നിഷേധിച്ചു
ജിഎസ്ടി പ്രതീക്ഷിച്ച നിലയില്‍ ഗുണകരമായില്ല.
ക്ഷേമ പെന്‍ഷനുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 9311 കോടിയില്‍നിന്ന് 22000 കോടി രൂപ കടന്നിരിക്കുന്നു.
സംസ്ഥാനത്തിന്റെ ചിലവില്‍ 16.13 ശതമാനം വര്‍ധിച്ചു, റവന്യു വരുമാനം 13%മാത്രമേ വര്‍ധിച്ചുള്ളു
എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ച്, 1300 രൂപയായി ഉയര്‍ത്തി.
ദുരിതാശ്വാസനിധിയില്‍നിന്ന് നാലു വര്‍ഷംകൊണ്ട് 1216 കോടി ചിലവഴിച്ചു.
തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12074 കോടിയായി ഉയര്‍ത്തും
പ്രളയ ദുരിതാശ്വസത്തിന് 2211 കോടി രൂപയിലധികം നല്‍കി.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി അധികമായി അനുവദിക്കും
201619 കാലത്ത് 16623 കിലോമീറ്റര്‍ റോഡും 68 പാലങ്ങളും പുനരുദ്ധരിച്ചു
തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കും
ആരോഗ്യ പദ്ധതികള്‍ക്ക് 9651 കോടി രൂപ ഇതുവരെ ചിലവഴിച്ചു.
2020 21 സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും മികച്ച വര്‍ഷമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. തിരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരം നല്‍കല്‍ ബജറ്റില്‍ ഉണ്ടാകില്ല.
സംഘടിത മേഖലയില്‍ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകും. ചെറുകിട മേഖലയില്‍ തൊഴിലുകള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പ്രോത്സാഹനം വേണ്ടിവരും. കാര്‍ഷികമേഖലയിലെ തൊഴിലുകളുടെ കാര്യത്തിലും മൂര്‍ത്തമായ പരിഹാരം ബജറ്റില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനവിഹിതങ്ങളും സഹായങ്ങളും കടമെടുപ്പ് അവകാശവും കുറയുന്ന സാഹചര്യത്തിലാണ് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക രൂപരേഖ സഭയില്‍ വയ്ക്കുക. വരുമാനം ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതി ബജറ്റില്‍ അവതരിപ്പിക്കച്ചത്
മൂല്യവര്‍ധിതനികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കുന്നതിന് പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത്തേതും തോമസ് ഐസക്കിന്റെ 11ാമത്തെയും ബജറ്റാണിത്.
അതേസമയം കേരളത്തിന്റെ സാമ്പത്തികനില മൂന്നുവര്‍ഷവും മുന്നോട്ടെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് പറയുന്നത്. വ്യവസായമേഖലയും ചരിത്രത്തിലാദ്യമായി മികച്ച വളര്‍ച്ചനിരക്കില്‍. പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന് വിവിധ മേഖലകളില്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പ്രകടനം കൈവരിക്കാനായെന്നും മന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍വച്ച 2019ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നുവര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച ശരാശരി 7.2 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍. 2017-18ല്‍ 7.3 ശതമാനവും 2018-19ല്‍ 7.5 ശതമാനവും വളര്‍ച്ചനേടി. മൂന്നുവര്‍ഷത്തെ ദേശീയ ശരാശരി വെറും 6.9 ശതമാനം.
തുടര്‍ച്ചയായ രണ്ടു പ്രളയം, നോട്ട് നിരോധനം, മാന്ദ്യം, കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരബുദ്ധിയോടെയുള്ള സാമ്പത്തിക നടപടി ഇവയെല്ലാം അതിജീവിച്ചാണ് മുന്നേറ്റം. യുഡിഎഫ് കാലത്തെ ജിഡിപി വളര്‍ച്ചയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായി.
"
https://www.facebook.com/Malayalivartha



























