അവസാന വര്‍ഷം പൊളിക്കും... മലയാളികളുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി പിണറായി സര്‍ക്കാര്‍; ഇനി കേവലം ഒരു വര്‍ഷം മാത്രമുള്ളപ്പോള്‍ ഒരു ലക്ഷം വീടുകളും ഫ്‌ളാറ്റുകളും പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്; ഇതെപ്പം തീര്‍ക്കുമെന്ന് ഉത്തരമില്ല

സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കവേ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച നിര്‍ണായകമാണ് ഒരുലക്ഷം വീടുകളും ഫ്‌ളാറ്റുകളും നല്‍കുമെന്നത്. മലയാളികള്‍ എല്ലാവരും ആകാംക്ഷയോടെയാണ് ഇത് കാണുന്നത്. ഒരു ലക്ഷം വീടെന്നത് ചെറിയ സംഖ്യയല്ല. സര്‍ക്കാരിന്റെ അവസാന വര്‍ഷമായതിനാല്‍ എന്തെങ്കിലും ജനക്ഷേമ പദ്ധതികളില്ലെങ്കില്‍ പ്രതിപക്ഷം ആഞ്ഞടിക്കും. അതിനാലാണ് വീടുകളും ക്ഷേമ പെന്‍ഷനും ആദ്യമെടുത്തിട്ടത്.
നാലു വര്‍ഷംകൊണ്ട് 51926 വീടുകള്‍ പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ ഒരുലക്ഷം വീടുകളും ഫ്‌ളാറ്റുകളും നിര്‍മിച്ചുനല്‍കുമെന്നാണ് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
മത്സ്യോല്‍പാദനം 7.18 ലക്ഷം ടണ്ണില്‍നിന്ന് 8.02 ലക്ഷം ടണ്‍ ആയി വര്‍ധിച്ചു.
7.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. 202021ല്‍ 2.5 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കും
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍നിന്ന് 201618 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തി.
675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി.
കിഫ്ബി ആകെ അടങ്കല്‍ 54678 കോടി രൂപയാണ്. 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
2020 21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകള്‍ പ്രതീക്ഷിക്കുന്നു.
2030 വര്‍ഷംകൊണ്ടുണ്ടാക്കാനാകുന്ന പശ്ചാത്തല സൗകര്യങ്ങള്‍ അടുത്ത മൂന്നു വര്‍ഷംകൊണ്ട് സാധ്യമാക്കും.
വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തുനല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
"
https://www.facebook.com/Malayalivartha



























