2020 നവംബര്‍ മുതല്‍ കേരളത്തില്‍ സിഎഫ്എല്‍ ബള്‍ബുകള്‍ക്ക് നിരോധനം

കേന്ദ്രത്തെ വിമര്‍ശിച്ചും പൗരത്വ നിയമ ഭേദഗതി പരാമര്‍ശിച്ചും ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി പിണറായി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റിന്റെ അവതരണം ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കേരളം മാതൃകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.
ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുന്നു. കേന്ദ്രം സംസാരിക്കുന്നത് വെറുപ്പിന്റെ ഭാഷയിലാണ്. അസാധാരണമായ വെല്ലുവിളികള്‍ക്കു നടുവിലാണ് ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. അയാള്‍ ഒരു രാജ്യമാണ്, നിശബ്ദത അവിടെ ആഭരണമാണ് എന്ന് തുടങ്ങുന്ന മീനങ്ങാടി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ കവിതയും ഐസക് പരാമര്‍ശിച്ചു.
2020 നവംബര്‍ മുതല്‍ കേരളത്തില്‍ സിഎഫ്എല്‍ ബള്‍ബുകള്‍ക്ക് നിരോധനം. സംസ്ഥാനത്ത് സിഎഫ്‌എല്‍, ഫിലമന്‍റ് ബള്‍ബുകള്‍ നിരോധിക്കാന്‍ തീരുമാനമായി. നവംബര്‍ മുതല്‍ നിരോധനം നടപ്പിലാക്കും. ഇനി സംസ്ഥാനത്ത് ലഭിക്കുക എല്‍ഇഡി ബള്‍ബുകള്‍ മാത്രം.
കൊച്ചി-ഇടമണ്‍ ലൈനിലൂടെ കൊണ്ടു വരാന്‍ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്. 2040- വരെയുള്ള വൈദ്യുതി ആവശ്യം പുറത്തു നിന്നുള്ള വൈദ്യുതി കൂടി വാങ്ങി പരിഹരിക്കും. വൈദ്യുതി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കും. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതോടെ കേരളത്തില്‍ വിതരണം ചെയ്തു. ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കാരണം വിവിധ കമ്പനികളുടെ ആസ്ഥാനങ്ങള്‍ കേരളം വിടുന്ന സാഹചര്യം പരിശോധിക്കും. 1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി. 2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും.
https://www.facebook.com/Malayalivartha



























