ഭയം ഒരു രാജ്യമാണ്. അവിടെ നിശ്ശബ്ദത ഒരു (ആ) ഭരണമാണ്'' പത്താം ക്‌ളാസ്സുകാരന്റെ വരികൾക്ക് ബഡ്ജറ്റിൽ മന്ത്രിയുടെ വ്യാഖ്യാനമിങ്ങനെ; കേന്ദ്രത്തെ വിമർശിച്ചും പൗരത്വ നിയമ ഭേദഗതി പരാമർശിച്ചും ബജറ്റ് പ്രസംഗം

കേന്ദ്രത്തെ വിമർശിച്ചും പൗരത്വ നിയമ ഭേദഗതി പരാമർശിച്ചുമാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്.. ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്നു. കേന്ദ്രം സംസാരിക്കുന്നത് വെറുപ്പിന്റെ ഭാഷയിലാണ്. അസാധാരണമായ വെല്ലുവിളികൾക്കു നടുവിലാണ് ബജറ്റെന്നും ധനമന്ത്രി പറഞ്ഞു
സുല്‍ത്താന്‍ ബത്തേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ദ്രുപതിന്റെ ഭയംഒരു രാജ്യമാണ്.അവിടെ നിശ്ശബ്ദത ഒരു (ആ) ഭരണമാണ്. ''എന്ന വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു തുടക്കം .
ബജറ്റവതരണത്തില്‍ ധനമന്ത്രി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി തന്നെ വിമര്‍ശിച്ചു. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലാണെന്നും സംസ്ഥാനങ്ങള്‍ക്ക് മേല്‍ കേന്ദ്രം കടന്ന് കയറ്റം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ളത് 8,330 കോടിയാണെന്നും, ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ്. സാമ്പത്തിക ദുരിതമല്ല പൗരത്വ റജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രികുറ്റപ്പെടുത്തി
https://www.facebook.com/Malayalivartha



























