ബൈക്കില്‍ പോകവേ യുവാവിന് കാട്ടാനയുടെ ആക്രമണം... ആനയുടെ ആക്രമണത്തില്‍ ബൈക്കിനടിയിലായ യുവാവ് അത്ഭുകരമായി രക്ഷപ്പെട്ടു

കോട്ടയത്ത് പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണം. മതമ്പയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ബൈക്കില്‍ പോകുന്നതിനിടെ റോഡിലേക്കു കയറിയ ആന തുമ്പിക്കൈ വീശി ബൈക്കില്‍ അടിക്കുകയും ബൈക്ക് മറിയുകയും ചെയ്യുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊമ്പുകുത്തി കുഴിയാനിക്കല്‍ ഷാജിമോനാ(50)ണ് പരുക്കേറ്റത്. ഇടത്തേ കാല്‍ മുട്ടിനു പരുക്കേറ്റ ഷാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്കാരനാണ് ഷാജി.
സ്ഥിരം യാത്രചെയ്യുന്ന മണ്‍വഴിയിലൂടെ പോകുമ്പോഴാണ് ആനയുടെ ആക്രമണം. ബൈക്കിനടിയിലായിപ്പോയ ഷാജി ആന വീണ്ടും ആക്രമിക്കും മുന്‍പ് ഓടി രക്ഷപ്പെട്ടു. ബൈക്ക് ചവിട്ട് നശിപ്പിക്കാന്‍ ആന ശ്രമം നടത്തി. സംഭവം കണ്ട് നിന്ന തോട്ടത്തിലെ ജോലിക്കാരായ സ്ത്രീകള്‍ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞു.
https://www.facebook.com/Malayalivartha



























